ഒരു കിടിലന്‍ ഫ്രൂട്ട് സാലഡ് ഉണ്ടാക്കിയാലോ..?

Published on 30 September 2020 1:15 pm IST

ഫ്രൂട്ട് സാലഡ് ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. ഒരു സ്‌പെഷ്യല്‍ ഫ്രൂട്ട് സാലഡ് ഉണ്ടാക്കിയാലോ... എങ്ങനെയാണെന്ന് നോക്കാം..

വേണ്ട ചേരുവകള്‍...

പഴങ്ങള്‍                  ആവശ്യത്തിന്
പഞ്ചസാര               3 ടേബിള്‍ സ്പൂണ്‍
പാല്‍                         5 ടേബിള്‍ സ്പൂണ്‍
വാനില എസെന്‍സ്   1 ടീസ്പൂണ്‍
ഐസ്‌ക്രീം               ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം പഴങ്ങള്‍ എല്ലാം മുറിച്ച് അതിലേക്ക് പാല്‍, പഞ്ചസാര, വാനില എസെന്‍സ്, ഐസ്‌ക്രീം എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് സെറ്റാവാന്‍ ഫ്രിഡ്ജില്‍ 15 മിനിറ്റ് വയ്ക്കുക. ആ സമയം കൊണ്ട് പൈനാപ്പിള്‍ ജ്യൂസ് അല്ലെങ്കില്‍ മാമ്പഴ ജ്യൂസ് തയ്യാറാക്കി തണുക്കാന്‍ വയ്ക്കുക. 15 മിനിറ്റ് കഴിഞ്ഞാല്‍ ഒരു ഗ്ലാസില്‍ പഴങ്ങള്‍, ഐസ്‌ക്രീം, ജ്യൂസ് എന്നിങ്ങനെ ലെയര്‍ ആയി സെറ്റ് ചെയ്‌തെടുത്താല്‍ ഹോം മെയ്ഡ് ഫ്രൂട്ട് സാലഡ് റെഡിയായി.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait