വീട്ടില്‍ റവ ഇരിപ്പുണ്ടോ.. ? എങ്കില്‍ കൊഴുക്കട്ട ഉണ്ടാക്കിയാലോ..

Published on 25 September 2020 3:04 pm IST

റവ കൊണ്ട് പുട്ട്, ഉപ്പുമാവ്, ദോശ, ഇഡ്ഡലി ഇങ്ങനെ ധാരാളം വിഭവങ്ങള്‍ ഉണ്ടാക്കാറുണ്ടല്ലോ. റവ കൊണ്ട്  കൊഴുക്കട്ട ഉണ്ടാക്കിയിട്ടുണ്ടോ. വളരെ ഹെല്‍ത്തിയും രുചികരവുമായ ഒരു വിഭവമാണ് റവ കൊഴുക്കട്ട. ഇനി എങ്ങനെയാണ് ഈ വിഭവം ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകള്‍.... 

വറുത്ത റവ                                    1 കപ്പ്
സവാള                                           1 എണ്ണം   (ചെറുതായി അരിഞ്ഞത്)
ഇഞ്ചി                                             1 കഷ്ണം (ചെറുതായി അരിഞ്ഞത്) 
വറ്റല്‍ മുളക് ചതച്ചത്                 1/2 ടീസ്പൂണ്‍
പച്ചമുളക് ചെറുതായി അരിഞ്ഞത് 1 എണ്ണം
ഉണക്ക തേങ്ങപ്പൊടി                  1 ടേബിള്‍ സ്പൂണ്‍
വെളിച്ചെണ്ണ                                   3 ടേബിള്‍ സ്പൂണ്‍
കുരുമുളക് ചതച്ചത്                   1 നുളള്
കായപ്പൊടി                                  1 നുള്ള്
മഞ്ഞള്‍ പൊടി                           1/4 ടീ സ്പൂണ്‍
കടുക്                                        1/2 ടീ സ്പൂണ്‍
ജീരകം                                        1 നുള്ള്
കറിവേപ്പില                           ആവശ്യത്തിന്
ഉപ്പ്                                            ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം ഒരു പാനില്‍ വെള്ളവും ആവശ്യത്തിന് ഉപ്പും, കുരുമുളക് ചതച്ചതും ചേര്‍ത്തിളക്കി തിളപ്പിക്കുക. തിളച്ച് വരുമ്പോള്‍ തീ കുറച്ച് വച്ച് ഇതിലേക്ക് റവയിട്ട് ഇളക്കി തീ ഓഫ് ചെയ്യുക. ഒരു വിധം തണുക്കുമ്പോള്‍ നന്നായി കുഴച്ച് ചെറിയ ഉരുളകളാക്കി ഉരുട്ടി ആവിയില്‍ വേവിച്ച് തണുക്കാന്‍ വയ്ക്കുക.

ഒരു പാന്‍ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകാമ്പോള്‍ കടുക്, ജീരകം പൊട്ടിക്കുക. ശേഷം ഉള്ളി, ഇഞ്ചി, വറ്റല്‍മുളക് ചതച്ചത്, കറിവേപ്പില ചേര്‍ത്ത് മൂത്ത് വരുമ്പോള്‍ തേങ്ങാപ്പൊടി, മഞ്ഞള്‍പ്പൊടി, കായപ്പൊടിയും ഇട്ട് ഇളക്കി സ്റ്റീം ചെയ്ത കൊഴുക്കട്ട ഇതിലേക്കിട്ട് മിക്‌സ് ചെയ്ത് തീ ഓഫ് ചെയ്യുക. റവ കൊഴുക്കട്ട തയ്യാറായി.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait