പ്രഭാത ഭക്ഷണത്തിന് സോഫ്റ്റ് റവ ഇഡ്ഡലി ഉണ്ടാക്കിയാലോ...

Published on 19 September 2020 10:59 pm IST

പ്രാതല്‍ ഏറെ പോഷക സമ്പുഷ്ടമായിരിക്കണം എന്ന് പൊതുവേ പറയാറുണ്ട്. ഇനി മുതല്‍ പ്രഭാത ഭക്ഷണത്തില്‍ റവ ഇഡ്ഡലി കൂടി ഉള്‍പ്പെടുത്തിക്കോളൂ. രുചികരവും വ്യത്യസ്തവുമായ റവ ഇഡ്ഡലി എങ്ങനെയാണ് തയാറാക്കുന്നതെന്ന് നോക്കിയാലോ.

വേണ്ട ചേരുവകള്‍

റവ വറുത്തത്                                    1 കപ്പ്
പുളിയില്ലാത്ത തൈര്                      1 കപ്പ്
സവാള (പൊടിയായി അരിഞ്ഞത്)  1 കപ്പ്
കാരറ്റ് പൊടിയായി അരിഞ്ഞത്      1 കപ്പ്
പച്ചമുളക്                                                2 എണ്ണം
ഉപ്പ്                                                        ആവശ്യത്തിന്
വെള്ളം                                               ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം റവയും തൈരും കൂടി നല്ലത് പോലെ യോജിപ്പിച്ച് വയ്ക്കുക. 20 മിനിറ്റ് മാറ്റി വയ്ക്കണം. അതിനുശേഷം ഈ കൂട്ടിലേക്ക് സവാള, കാരറ്റ്, പച്ചമുളക്, ഉപ്പ് എന്നിവ ചേര്‍ത്ത് കുഴയ്ക്കുക. വെള്ളം അല്പം ചേര്‍ത്ത് കൊടുക്കുക. ഇഡ്ഡലി മാവിനേക്കാളും ഒരല്‍പം കുറുകി ഇരിക്കണം. എണ്ണമയം പുരട്ടിയ ഇഡ്ഡലി തട്ടില്‍ ഈ മാവ് ഒഴിച്ച് ആവിയില്‍ വേവിച്ചെടുക്കുക. ചമ്മന്തിയോ സാമ്പാറോ ചേര്‍ത്ത് കഴിക്കാവുന്ന ഒരു ഹെല്‍ത്തി ബ്രേക്ക്ഫാസ്റ്റാണ് ഇത്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait