'ബനാന റോള്‍' ഈസിയായി തയ്യാറാക്കാം

Published on 13 August 2020 2:04 pm IST

വളരെ ഹെല്‍ത്തിയും രുചികരവുമായ ഒരു നാല് മണി പലഹാരമാണ് ബനാന റോള്‍. എങ്ങനെയാണ് ബനാന റോള്‍ ഉണ്ടാക്കുന്നതെന്ന് നോക്കാം. 

വേണ്ട ചേരുവകള്‍...

പഴം                      1 എണ്ണം
പച്ചരി                   അര കപ്പ്
ചൗവ്വരി               അര ടേബിള്‍ സ്പൂണ്‍
ഉഴുന്നുപരിപ്പ്      അര ടേബിള്‍ സ്പൂണ്‍
തേങ്ങ                   കാല്‍ കപ്പ്
ശര്‍ക്കര               അരക്കപ്പ്
ഉലുവ                  അര ടീസ്പൂണ്‍
കശുവണ്ടി            2 ടേബിള്‍ സ്പൂണ്‍
ഉണക്കമുന്തിരി     2 ടേബിള്‍ സ്പൂണ്‍
ഏലയ്ക്കാപ്പൊടി കാല്‍ ടീസ്പൂണ്‍
തേങ്ങാക്കൊത്ത് (നെയ്യില്‍ വറുത്തത്) 1 ടേബിള്‍ സ്പൂണ്‍
നെയ്യ്                      2 ടേബിള്‍ സ്പൂണ്‍
എണ്ണ                      1 ടേബിള്‍ സ്പൂണ്‍
ഉപ്പ്                          ഒരു നുള്ള്

തയ്യാറാക്കുന്ന വിധം

ആദ്യം പച്ചരി, ചൗവ്വരി, ഉലുവ എന്നിവ വെള്ളത്തിലിട്ട് കുതിര്‍ത്ത് വയ്ക്കുക. ഇത് നല്ലപോലെ അരച്ചെടുത്ത് 4 മുതല്‍ 5 വരെ മണിക്കൂര്‍ വയ്ക്കുക. മാവ് പുളിക്കാനാണിത്. ശേഷം തേങ്ങ വെള്ളം ചേര്‍ത്തരച്ച് മാവില്‍ ചേര്‍ത്തിളക്കണം. ശര്‍ക്കര പൊടിച്ചതും പഴം ചെറുതായി നുറുക്കിയതും ഉപ്പും ഉണക്കമുന്തിരിയും കശുവണ്ടിപ്പരിപ്പും എലയ്ക്കാപ്പൊടിയും ചേര്‍ത്തിളക്കുക. നല്ലപോലെ ഇളക്കി ഉണ്ണിയപ്പം മാവു പരുവത്തിലാക്കണം. ശേഷം നെയ്യപ്പച്ചട്ടിയില്‍ എണ്ണയും നെയ്യും ഒഴിച്ചു ചൂടാക്കി ഇതൊഴിച്ച് ഇരുവശവും വേവിച്ചെടുക്കുക. ബനാന റോള്‍ തയ്യാറായി.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait