കുട്ടികളില്‍ ഉറക്കകുറവോ; എങ്കില്‍ ഈ ഭക്ഷണം നല്‍കൂ

Published on 05 February 2019 6:24 pm IST

കുട്ടികള്‍ക്കെപ്പോഴും കളിമാത്രമാണ്, ഉറക്കമേ ഇല്ല എന്നതാണ് അമ്മമാരുടെ പ്രധാന പരാതി. കുട്ടികള്‍ക്ക് നല്ല ഉറക്കം കിട്ടുന്നതിന് ഭക്ഷണത്തിന്റെ പങ്ക് ചെറുതൊന്നുമല്ല. പ്രോട്ടീന്‍ അടങ്ങിയതും പോഷകഗുണമുള്ള ഭക്ഷണങ്ങളുമാണ് കുട്ടികള്‍ക്ക് കൂടുതലും നല്‍കേണ്ടത്. കുട്ടികള്‍ക്ക് നല്ല ഉറക്കം കിട്ടാന്‍ സഹായകമായ ഭക്ഷണങ്ങളിലൊന്നാണ് മീന്‍. മീന്‍ വിഭവങ്ങള്‍ നല്‍കുന്നത് കുട്ടികള്‍ക്ക് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുമെന്ന് യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു.

നല്ല ഉറക്കം കുട്ടികളില്‍ ഓര്‍മ്മശക്തി കൂട്ടാന്‍ സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഉറക്കക്കുറവ് കുട്ടികളില്‍ ദേഷ്യം, സങ്കടം, അസ്വസ്ഥത എന്നിവയുണ്ടാക്കാമെന്നും പഠനത്തില്‍ പറയുന്നു. ഫാറ്റി ആസിഡ് ശരീരത്തില്‍ പ്രോസ്റ്റാഗ്ലാന്‍ഡിന്‍സിന്റെ അളവ് വര്‍ധിപ്പിക്കുമെന്നും അത് കുട്ടികളില്‍ നല്ല ഉറക്കത്തിന് സഹായിക്കുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.

ആഴ്ച്ചയില്‍ ഒരു ദിവസം മീന്‍ കഴിച്ചിരുന്ന കുട്ടികളെയും രണ്ടാഴ്ച്ചയില്‍ ഒരിക്കെ മാത്രം മീന്‍ കഴിച്ചിരുന്ന കുട്ടികളിലുമാണ് യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയയിലെ ഗവേഷകര്‍പഠനം നടത്തിയത്. അതില്‍ ആഴ്ച്ചയില്‍ ഒരു ദിവസം മീന്‍ കഴിച്ചിരുന്ന കുട്ടികള്‍ക്ക് നല്ല ഉറക്കം കിട്ടുന്നുണ്ടെന്നും ഐ ക്യൂ ടെസ്റ്റില്‍ ഈ കുട്ടികള്‍ ഏറെ മുന്നിലാണെന്നും പഠനത്തില്‍ തെളിഞ്ഞു. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങള്‍ കുട്ടികള്‍ക്ക് ധാരാളം നല്‍കുന്നത് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുമെന്ന് പഠനത്തില്‍ പറയുന്നു.

ഉമശഹ്യവൗിേ


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait