കണ്ണൂരില്‍ നിരോധിത ശര്‍ക്കര വില്‍പ്പന തടയാന്‍ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നടപടി

ഇത്തരം ശര്‍ക്കര കണ്ണൂര്‍ ജില്ലയില്‍ ഭക്ഷ്യവകുപ്പ് നിരോധിച്ചിരുന്നു
Published on 16 January 2019 12:38 pm IST

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ നിരോധിത ശര്‍ക്കര വില്‍പ്പന തടയുന്നിതിനായി ഭക്ഷ്യസുരക്ഷാവകുപ്പ് നടപടികള്‍ ആരംഭിച്ചു. ക്യാന്‍സറിന് വരെ കാരണമായേക്കാവുന്ന മാരകമായ രാസവസ്തുക്കളുടെ അംശം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇത്തരം ശര്‍ക്കര കണ്ണൂര്‍ ജില്ലയില്‍ ഭക്ഷ്യവകുപ്പ് നിരോധിച്ചിരുന്നു.പരിശോധനയില്‍ മായം കലര്‍ന്ന വെളിച്ചെണ്ണയും ഭക്ഷ്യവകുപ്പ് നിരോധിച്ചിരുന്നു. എന്നാല്‍ ജില്ലയില്‍ പലയിടത്തും വീണ്ടും ഇവയുടെ ഉപയോഗം നടക്കുന്നുണ്ടെന്നറിഞ്ഞതോടെയാണ് ഭക്ഷ്യവകുപ്പ് നടപടികള്‍ ശക്തമാക്കിയത്.തമിഴ്നാട്ടിലെ പളനി, ദിണ്ടിഗല്‍, നെയ്ക്കരപ്പട്ടി എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും നിറം കലര്‍ത്തിയ ശര്‍ക്കര കൊണ്ടുവരുന്നത്. തുണികള്‍ക്ക് നിറം നല്‍കുന്ന റോഡമിന്‍ ബിയാണ് ശര്‍ക്കരയില്‍ ചേര്‍ക്കുന്നത്.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Tags

VELLAM KANNUR

Related News

Latest News

Loading...please wait