രസമുണ്ടാക്കുന്ന രസം 

Published on 02 June 2018 10:40 am IST

രസം എല്ലാവര്‍ക്കും ഇഷ്ടമാണ് എന്നാല്‍ രസമുണ്ടാക്കാന്‍ ഒട്ടും അറിയുകയുമില്ല. ഇതാ ഞൊടിയിടയില്‍ രസം ഉണ്ടാക്കാന്‍ പഠിക്കാം. 
സാമ്പാറിനു വേവിച്ച പരിപ്പ് ഊറ്റിയെടുത്ത വെള്ളം-ഒന്നര ലീറ്റര്‍  
വാളന്‍ പുളി പിഴിഞ്ഞത്-15 മില്ലി 
വെള്ളം-ആവശ്യത്തിന് 
മഞ്ഞള്‍പ്പൊടി-ഒരു ചെറിയ സ്പൂണ്‍   
മുളകുപൊടി-ഒന്നര ചെറിയ സ്പൂണ്‍     
കായം-അഞ്ചു ഗ്രാം      
ശര്‍ക്കര-അല്പം
ജീരകം-അര ചെറിയ സ്പൂണ്‍
ഉലുവ-കാല്‍ ചെറിയ സ്പൂണ്‍
തക്കാളി അരിഞ്ഞത്-50ഗ്രാം
കറിവേപ്പില-കുറച്ച് 
ഉപ്പ്-പാകത്തിന് 
സാമ്പാര്‍ വറവ് അരച്ചത്-രണ്ടു വലിയ സ്പൂണ്‍ 
മല്ലിയില അരിഞ്ഞത്-25 ഗ്രാം
വെളിച്ചെണ്ണ-ഒരു വലിയ സ്പൂണ്‍
കടുക്-അര ചെറിയ സ്പൂണ്‍
വറ്റല്‍മുളക്-നാല് 
കറിവേപ്പില-രണ്ടു തണ്ട് 
വാളന്‍പുളി വെള്ളത്തില്‍ കലക്കി, മഞ്ഞള്‍പ്പൊടി, മുളകുപൊടി, കായം, ശര്‍ക്കര, ജീരകം, ഉലുവ, തക്കാളി, 
കറിവേപ്പില, ഉപ്പ് എന്നിവ ചേര്‍ത്തു നന്നായി തിളപ്പിച്ചു വറ്റിച്ചു കുറുക്കുക. സാമ്പാര്‍ വറവ് അരച്ചതും ചേര്‍ത്തു നന്നായി പതഞ്ഞതിനുശേഷം മില്ലിയില അരിഞ്ഞതും ചേര്‍ക്കുക. വെളിച്ചെണ്ണ ചൂടാക്കി, കടുക്, വറ്റല്‍മുളക്, കറിവേപ്പില എന്നിവ വറുത്തതും ചേര്‍ത്തിളക്കുക. ആവശ്യമെങ്കില്‍ അല്പം കുരുമുളകും മല്ലിയിലയും ജീരകവും കറിവേപ്പിലയും ചേര്‍ത്ത് ഓട്ടുവറവു വറുത്തു പൊടിച്ചത് ഒരു സ്പൂണ്‍ ചേര്‍ത്താല്‍ രസം കൂടുതല്‍ ടേസ്റ്റിയായിരിക്കും.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait