ഇഫ്താറിന് തുര്‍ക്കിപ്പത്തിരി

Published on 31 May 2018 11:59 am IST

മലബാറുകാരുടെ ഇഫ്താര്‍ വിഭവങ്ങളിലൊന്നാണ് തുര്‍ക്കിപ്പത്തിരി. വളരെ രുചികരമായ ഈ വിഭവം ഉണ്ടാക്കേണ്ടതെങ്ങനെയെന്ന് നോക്കാം. 
ചിക്കന്‍/ബീഫ്(മസാലകള്‍ ചേര്‍ത്ത് വേവിച്ചത്) - 200 ഗ്രാം 
മുട്ട പുഴുങ്ങിയത് - 5 
സവാള - 2 
ഇഞ്ചി ചെറുതായി അരിഞ്ഞത് - ഒരു കഷണം 
വെളുത്തുള്ളി അരിഞ്ഞത് - 4 അല്ലി 
പച്ചമുളക് അരിഞ്ഞത്- 2 എണ്ണം 
മുളക് പൊടി- ഒരു സ്പൂണ്‍ 
മഞ്ഞള്‍പൊടി - കാല്‍ സ്പൂണ്‍ 
ഗരം മസാല- അര സ്പൂണ്‍ 
ഉപ്പ്- ആവശ്യത്തിന് 
കറിവേപ്പില, മല്ലിയില - ചെറുതായി അരിഞ്ഞത് 
മൈദ- 2 കപ്പ് 
ആദ്യം മൈദയും അല്പം വെളിച്ചെണ്ണയും ഉപ്പും പാകത്തിന് വെള്ളവും ചേര്‍ത്ത് നന്നായി കുഴച്ചു വെക്കുക. ഇത് അര മണിക്കൂര്‍ മാറ്റി വെക്കുക. ഇനി ഒരു പാനില്‍ അല്‍പ്പം എണ്ണ ചൂടാക്കി സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, മസാലപ്പൊടികള്‍ എന്നിവ ഒന്നിന് പുറകെ ഒന്നായി വഴറ്റി, നന്നായി വഴന്നു വരുമ്പോള്‍ ബീഫ്/ചിക്കന്‍ (വേവിച്ച് വച്ചത്) ചെയ്തത് ഇതിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കി മൊരിച്ചെടുക്കുക. കറിവേപ്പിലയും, മല്ലിയിലയും ചേര്‍ത്ത് ഒന്ന് കൂടി ഇളക്കി തീ ഓഫ് ചെയ്യുക. മുട്ട തോട് കളഞ്ഞു 2 കഷണങ്ങള്‍ ആക്കി മുറിച്ചു വെക്കുക. ഇനി കുഴച്ചു വെച്ച മൈദ മാവില്‍ നിന്ന് ഓരോ ചെറിയ ബോള്‍ എടുത്ത് അല്‍പം ഓയില്‍ പുരട്ടി നേര്‍മയായി പരത്തുക. അതിന്റെ ഒത്ത നടുവില്‍ അല്‍പം മസാല വെക്കുക. മുകളില്‍ ഒരു കഷ്ണം മുട്ടയും വെച്ച ശേഷം ഇത് വശങ്ങള്‍ കൂട്ടിപ്പിടിച്ച് ഞൊറിഞ്ഞ് മുകളിലേക്ക് ഒട്ടിക്കുക.അധികം വരുന്ന മാവ് ഒഴിവാക്കാം. ഇനി ഇത് ചൂടായ എണ്ണയില്‍ വറുത്തെടുക്കുക. അതിനു ശേഷം മൈദമാവില്‍ നിന്ന് വീണ്ടും ഒരു ബോള്‍ എടുത്ത് നേര്‍മയായി പരത്തി നടുവില്‍ അല്‍പം മസാല വെച്ചിട്ട് അതിനു മേലെ ആദ്യം ഫ്രൈ ചെയ്‌തെടുത്ത പത്തിരി വെക്കുക. വീണ്ടും വശങ്ങള്‍ ഞൊറിഞ്ഞ് കൂട്ടിപ്പിടിച്ച് ഒരു കിഴി പോലെ ആക്കി ചൂടായ എണ്ണയില്‍ വറുത്തെടുക്കുക. അധികം ലയര്‍ വേണമെങ്കില്‍ ഈ പ്രോസസ്സ് തുടരാം. ഇങ്ങനെ ഓരോ പത്തിരിയും തയാറാക്കി എടുക്കുക. 
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait