നാഷണല്‍ ഹോട്ടലിലെ തലക്കറി അത്യുഗ്രന്‍

Published on 11 May 2018 4:40 pm IST

തലശ്ശേരി: തലശേരിയില്‍ നാഷണല്‍ ഹൈവേയുടെ തൊട്ടടുടുത്ത് ഉരുമ്മി നില്‍ക്കുന്നതുകൊണ്ടായിരിക്കാം ഈ ഇമ്മിണിയോളം പോന്ന ഹോട്ടലിന് നാഷണല്‍ എന്ന പേരു വിളിച്ചത്. ആള് ഇമ്മിണിയാന്ന് കരുതി ഉള്ളില്‍ അങ്ങനെയല്ല. ഓരോരുത്തരെയും കാത്തിരിക്കുന്നത് അതിശയിപ്പിക്കുന്നതും, രുചിയേറിയതുമായ ഉച്ചയൂണാണ്. 

ചോറിന് തരുന്ന കറി തന്നെ രുചിയുടെ ബാലപാഠം നമ്മെ അറിയിക്കും.ഇവിടത്തെ സ്‌പെഷല്‍ വിഭവങ്ങളാണ് നാഷണലിന്റെ പ്രൗഡി വിളിച്ചോതുന്നത്. 

തലക്കറിയാണ് അതില്‍ ഏറ്റവും പ്രധാനം. മീന്‍മുട്ട, കൂന്തല്‍ ഫ്രൈ, ഞണ്ട് വരട്ടിയത്, കല്ലുമ്മക്കായ വരട്ടിയത്., ബീഫ് ഒലത്തിയത്, പെപ്പര്‍ ചിക്കന്‍, ചിക്കന്‍ പാട്‌സ്, ഏട്ട, അയക്കൂറ തുടങ്ങി കൊതിയൂറും വിഭവങ്ങള്‍ അവിടെ ചൂടോടെ ഒരുക്കിയിട്ടുണ്ടാവും.ഈ തിരക്കിനിടയിലും അവിടെ എത്തുന്നവരുടെ ആവശ്യങ്ങള്‍ വളരെ സംതൃപ്തിയോടെ നടപ്പാക്കി കൊടുക്കുന്ന സപ്ലെയറുടെ രീതി എടുത്തു പറയേണ്ടത് തന്നെ. തുച്ഛമായ വിലയും നേഷണലിന്റെ മുഖമുദ്രതന്നെ.

കണ്ണൂരില്‍ നിന്ന് തലശ്ശേരി ഭാഗത്ത് പോകുമ്പോള്‍ കോടതി സ്റ്റോപ്പ് കഴിഞ്ഞ് ഏകദേശം 200 മീറ്റര്‍ ദൂരം. കോഴിക്കോട്ടു നിന്നാണ് വരുന്നതെങ്കില്‍ തലശേരി പഴയ ബസ്റ്റാന്‍ഡില്‍ നിന്ന് ചെറിയ ദൂരം. ആരോടു ചോദിച്ചാലും പറഞ്ഞു തരും എന്തായാലും ഒരിക്കല്‍ കയറിയാല്‍  ആ രുചിയുടെ മാസ്മരികതയില്‍ വീണ്ടും നമ്മള്‍ അവിടെ എത്തപ്പെടും എന്നതില്‍ തര്‍ക്കമില്ല.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait