ക്വിസ് മത്സരം

Published on 31 December 2018 4:28 pm IST

കണ്ണൂര്‍:ദേശീയ യുവജനദിനാചരണത്തിന്റെ ഭാഗമായി കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ജനുവരി അഞ്ചിന് വിവേകാനന്ദദര്‍ശനവും നവോത്ഥാനവും വര്‍ത്തമാന കാലഘട്ടവും എന്ന വിഷയത്തില്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.  ജില്ലയിലെ കോളേജുകളില്‍ നിന്ന് രണ്ട് പേരടങ്ങുന്ന ഒരു ടീമിന് പരിപാടിയില്‍ പങ്കെടുക്കാം.  ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവര്‍ക്ക് 3000, 2000, 1000 രൂപ ക്രമത്തില്‍ പ്രൈസ്മണി ലഭിക്കും.  ജില്ലാതല മത്സര വിജയികള്‍ക്ക് ജനുവരി 12 ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. കോളേജ് പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രത്തോടുകൂടി ക്വിസ് മത്സരത്തില്‍ പങ്കെടുക്കേണ്ടതാണ്.  പങ്കെടുക്കുന്നവരുടെ പേരു വിവരം ജനുവരി മൂന്നിന് മുമ്പ് ജില്ലാ യുവജന കേന്ദ്രത്തില്‍ അറിയിക്കണം.  ഫോണ്‍: 04972 705460.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait