ബസില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

പയ്യന്നൂരിലെ സ്ഥാപനത്തിലേക്ക് ജോലിക്ക് വരുന്നതിനിടെയാണ് ഇയാള്‍ സീറ്റിലിരുന്ന് ലൈംഗീകാതിക്രമത്തിന് മുതിരുകയായിരുന്നു.
Published on 05 August 2023 IST

പയ്യന്നൂര്‍: ബസ് യാത്രക്കിടെ വിദ്യാര്‍ഥിനികളെ ശല്യം ചെയ്ത് മാനഭംഗത്തിന് ശ്രമിച്ച യുവാവ് പിടിയില്‍. പയ്യന്നൂരില്‍ ലൈബ്രറിയില്‍ ജോലി ചെയ്യുന്ന ചെറുകുന്ന് സ്വദേശിയായ ആര്‍.അരുണ്‍കുമാറിനെ(38)യാണ് ഇന്‍സ്‌പെക്ടര്‍ മെല്‍ബിന്‍ ജോസിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ഇന്ന് രാവിലെ 10.15 ഓടെ പഴയങ്ങാടി-പയ്യന്നൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസിലായിരുന്നു സംഭവം. പയ്യന്നൂരിലെ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് വരികയായിരുന്ന വിദ്യാര്‍ഥിനിയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പയ്യന്നൂരിലെ സ്ഥാപനത്തിലേക്ക് ജോലിക്ക് വരുന്നതിനിടെയാണ് ഇയാള്‍ സീറ്റിലിരുന്ന് ലൈംഗീകാതിക്രമത്തിന് മുതിരുകയായിരുന്നു. അരുണ്‍കുമാര്‍ ഇരുന്ന സീറ്റിന് തൊട്ടുമുന്നിലിരുന്ന വിദ്യാര്‍ഥിയെ സീറ്റിനിടയിലൂടെ ലൈംഗീകാതിക്രമം നടത്താന്‍ ശ്രമിക്കുമ്പോഴാണ് പിടിയിലായത്. തൊട്ട് എതിര്‍വശത്തിരുന്ന യാത്രക്കാരന്‍ ഇത് മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ഇതോടെ യാത്രക്കാര്‍ പ്രതികരിച്ച് ഇയാളെ പോലിസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. യാത്രക്കാരും വിദ്യാര്‍ഥികളും വിവരം ബസ് ജീവനക്കാരെ ധരിപ്പിച്ചതോടെ വിദ്യാര്‍ഥിനികള്‍ക്കൊപ്പം ജീവനക്കാരും പയ്യന്നൂര്‍ പോലിസിലെത്തിയിരുന്നു. വിദ്യാര്‍ഥിനിയുടെ പരാതിയില്‍ മൊഴി രേഖപ്പെടുത്തിയ പയ്യന്നൂര്‍ പോലിസ് കേസെടുത്തു.

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait