മുലപ്പാൽ രോഗപ്രതിരോധശേഷി വർധിപ്പിക്കും”ഐ.. എ.  പി. ലോക  മുലയൂട്ടൽ വാരം ആചരിച്ചു .

kannur metro
Published on 10 August 2020 4:30 pm IST
 ഇന്ത്യൻ അക്കാദമി ഓഫ് ഓഫ് പീഡിയാട്രിക്സ്   ലോക മുലയൂട്ടൽ വാരാചരണത്തിൻറെ ഭാഗമായി സംഘടിപ്പിച്ച  സമാപന സംഗമം കണ്ണൂരിൽ  പ്രസിഡണ്ട് ഡോ. പത്മനാഭ ഷേണായി ഉദ്ഘാടനം ചെയ്യുന്നു. ഡോ:സുൽഫിക്കർ  അലി സമീപം.

കണ്ണൂർ:  മനുഷ്യശരീരത്തിലെ  രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന സിദ്ധൗഷധമാണു മുലപ്പാൽ എന്ന് ഇന്ത്യൻ അക്കാദമി ഓഫ് ഓഫ് പീഡിയാട്രിക്സ് ( ഐ എ പി ),   രാജ്യ വ്യാപകമായി സംഘടിപ്പിക്കുന്ന ബോധവൽക്കരണ  സംഗമം അഭിപ്രായപ്പെട്ടു.പ്രസവിച്ചയുടനെ ഉൽപാദിക്കുന്ന കൊളസ്ട്രം എന്ന മഞ്ഞപാൽ കുഞ്ഞുങ്ങൾക്ക്  മികച്ച പ്രതിരോധം ആണ് നൽകുന്നത്  മുലപ്പാലിലെ ആൻറി ബോഡികൾ  അലർജികളിൽ നിന്നും  രോഗാണുക്കളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നു. ആറുമാസം മുലപ്പാൽ  മാത്രം കുടിച്ചു വളരുന്ന കുട്ടികൾക്ക്  ഗുരുതരമായ പല അസുഖങ്ങളെയും  പ്രതിരോധിക്കാൻ ആകുമെന്ന് സാധ്യത പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. കുട്ടികളുടെ ബുദ്ധിവികാസത്തിനും വൈകാരിക- ശാരീരിക വളർച്ചയ്ക്കു മുലപ്പാൽ നിർണായകമാണ്.ലോക മുലയൂട്ടൽ വാരത്തോടനുബന്ധിച്ച്സംഘടിപ്പിച്ച സമാപന സംഗമം കണ്ണൂരിൽ ഐ എ പി പ്രസിഡണ്ട് ഡോ. പത്മനാഭ ഷേണായി ഉദ്ഘാടനം ചെയ്തു. ഡോ:സുൽഫിക്കർ  അലി അധ്യക്ഷനായിരുന്നു.കണ്ണൂർ ജില്ലയിലെ വിവിധ സർക്കാർ -സ്വകാര്യ ആശുപത്രികളിൽ  വച്ച് നടത്തിയ കോവിഡ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടത്തിയ പരിപാടിയിൽ ആരോഗ്യപ്രവർത്തകരും രക്ഷിതാക്കളും പങ്കെടുത്തു.കണ്ണൂർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഡോക്ടർമാരായ എസ് വി അൻസാരി,എം കെ നന്ദകുമാർ,പത്മനാഭ ഷേണായി,പ്രശാന്ത്, ഇർഷാദ് , ശ്രീകാന്ത്,  നീരജ  വാര്യർ,  സുൽഫിക്കർ അലി, എം പി മൃദുല,  സജ്ന, ആഷിക്, ആഷലി, പ്രിയ, അമൃത    തുടങ്ങിയവർ  ബോധവൽക്കരണ പരിപാടികൾക്ക് നേതൃത്വം നൽകി ബോധവൽക്കരണ പരിപാടികളിൽ  ആരോഗ്യപ്രവർത്തകരും രക്ഷിതാക്കളും ആശാവർക്കർ-  അംഗനവാടി ടീച്ചർമാരു   പങ്കാളികളായി

 

  

 

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait