ഡോ. എം.സി റോസയ്ക്ക് പുരസ്ക്കാരം

kannur metro
Published on 26 July 2020 9:53 am IST

ഇരിട്ടി: ഗ്ലോബൽ ഇക്കണോമിക്‌ പ്രോഗ്രസ് ആൻ്റ് റിസർച്ച് അസോസിയേഷൻ ന്യൂഡൽഹിയുടെ ഭാരതരത്ന രാജീവ് ഗാന്ധി ഗോൾഡ് മെഡലിന് ഡോ. എം.സി റോസ അർഹയായി. വിദ്യാഭ്യാസ ഗവേഷണ മേഖലയിലെ പ്രവർത്തനങ്ങൾക്കുള്ള വ്യക്തിഗത നേട്ടങ്ങൾക്കാണ്അവാർഡ്. പരിസ്ഥിതി, വിദ്യാഭ്യാസം, കൗമാര പ്രായക്കാരുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിനുള്ള പാക്കേജ് നിർമ്മാണം, ദുരന്തനിവാരണ വിദ്യാഭ്യാസം, കരിയർ ഗൈഡൻസ് പാക്കേജ്, ആദിവാസി കുട്ടികൾക്കു വേണ്ടിയുള്ള മൾട്ടി ഗ്രേഡഡ് ലേണിംഗ് സെൻ്റേർസിൻ്റെ പ്രവർത്തനം എന്നിവയെക്കുറിച്ചുള്ള ഗവേഷണ ഗൈഡൻസിനാണ് പുരസ്ക്കാരം നേടിയത്. കണ്ണൂർ യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെൻ്റ്  മുൻ മേധാവിയും റിസർച്ച് ഗൈഡും ഇപ്പോൾ കൊളക്കാട് സാൻ തോം ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപികയുമാണ്. കൂത്തുപറമ്പ് നിർമ്മലഗിരി കൊളജ് പ്രിൻസിപ്പാൾ കെ.വി ഔസേപ്പച്ചൻ്റെ ഭാര്യയാണ്.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait