ആര്‍ത്തവകാലത്തും സ്ത്രീകള്‍ക്ക് ഈ ക്ഷേത്രത്തില്‍ പ്രവേശിക്കാം; പൂജകള്‍ നടത്താം

Published on 27 February 2020 12:14 pm IST

കോയമ്പത്തൂരിലെ 'മാ ലിംഗ ഭൈരവി' ക്ഷേത്രത്തിന് ഒരു പ്രത്യേകതയുണ്ട്. ശ്രീകോവിലില്‍ കയറാനും പൂജ ചെയ്യാനും സ്ത്രീകളെ മാത്രം അനുവദിക്കുന്ന ക്ഷേത്രമാണിത്. അത് മാത്രമല്ല, ആര്‍ത്തവകാലത്ത് പോലും സ്ത്രീകള്‍ക്ക് പൂജ ചെയ്യാനും ആരാധന നടത്താനും ഈ ക്ഷേത്രത്തില്‍ കഴിയും. ഇത്തരത്തിലൊരു ക്ഷേത്രം ഇന്ത്യയില്‍ തന്നെ ഒന്ന് മാത്രമേയുള്ളൂ. ആര്‍ത്തവകാലത്ത് സ്ത്രീകളെ മാറ്റി നിര്‍ത്തുന്ന പതിവൊന്നും ഇവിടെയില്ല. ആര്‍ത്തവമുള്ള സമയത്തും പൂജ നടത്തുന്ന സ്ത്രീകള്‍ പൂജകള്‍ തുടരും. ക്ഷേത്രത്തിനുള്ളിലെ ശ്രീകോവിലില്‍ പ്രവേശിക്കാനും സ്ത്രീകള്‍ക്ക് അനുമതി നല്‍കുന്നു. 

ഭൈരഗിനി മാ, ഉപശിക എന്ന പേരിലാണ് മാ ലിംഗ ഭൈരവി ക്ഷേത്രത്തില്‍ പൂജകള്‍ നടത്തുന്ന സ്ത്രീകള്‍ അറിയപ്പെടുന്നത്. സദ്ഗുരുവാണ് സ്ത്രീകളെ മാത്രം പൂജ ചെയ്യാന്‍ അനുവദിക്കുന്ന ക്ഷേത്രം എന്ന ആശയം മുന്നോട്ടുവെച്ചത്. നഗരത്തിലെ സദ് ഗുരു ജഗ്ഗി വാസുദേവ് ആശ്രമത്തിലാണ് മാ ലിംഗാ ഭൈരവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സദ്ഗുരുവിന്റേതാണ് പൂര്‍ണമായും ഈ ആശയം. ക്ഷേത്രത്തില്‍ സ്ത്രീകള്‍ പൂജയും കര്‍മങ്ങളും നടത്തണമെന്നുള്ളത് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു'- നിര്‍മല എ.എന്‍.ഐയോട് പറഞ്ഞു. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും മാ ലിംഗ ഭൈരവി ക്ഷേത്രത്തില്‍ പ്രവേശനം അനുവദിച്ചിട്ടുണ്ട്. എന്നാല്‍, സ്ത്രീകള്‍ക്ക് മാത്രമാണ് ശ്രീകോവിലില്‍ കയറി ആരാധന നടത്താന്‍ അവകാശമുള്ളത്. വനിത സന്യാസിനികള്‍ക്കും ഭക്തകള്‍ക്കും ആര്‍ത്തവകാലത്തും ക്ഷേത്രത്തിനകത്ത് പ്രവേശിക്കാം.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait