25 രൂപക്ക് ഊണ്; കുടുംബശ്രീക്ക് സ്വന്തമായി ഷോപ്പിംഗ് മാളുകള്‍

Published on 07 February 2020 12:49 pm IST

തിരുവനന്തപുരം: സംസ്ഥാനത്ത് വിശപ്പ് രഹിത കേരളം പദ്ധതി ഊര്‍ജ്ജിതമാക്കുമെന്ന ധനമന്ത്രി തോമസ് ഐസക്. 25 രൂപയ്ക്ക് ഊണ് ലഭ്യമാക്കാന്‍ നടപടിയെടുക്കും. വിശപ്പ് രഹിത പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്താകെ 1000 ഹോട്ടലുകള്‍ തുടങ്ങുമെന്നും ധനമന്ത്രി പറഞ്ഞു. 

കുടുംബശ്രീക്ക് വേണ്ടി വിപുലമായ പദ്ധതി പ്രഖ്യാപനങ്ങളാണ് ബജറ്റ് മുന്നോട്ടു വെയ്ക്കുന്നത്. കുടുംബശ്രീക്ക് വേണ്ടി കോഴിക്കോട് മാതൃകയില്‍ ഷോപ്പിംഗ് മാളുകള്‍ തുടങ്ങും. സംസ്ഥാനത്താകെ കുടംബശ്രീയുടെ നേതൃത്വത്തില്‍ 50 പുതിയ ഹോട്ടലുകളും, 500 ടോയ്‌ലറ്റ് കോംപ്ലക്‌സുകളും ആരംഭിക്കും. 200 കേരള ചിക്കന്‍ ഔട്ട്‌ലെറ്റുകള്‍ കൂടുതല്‍ ഹരിത സംരഭങ്ങള്‍ തുടങ്ങിയ പദ്ധതികളുമുണ്ട്. കുടുംബശ്രീ അംഗങ്ങളുടെ പങ്കാളിത്തത്തോടെ 20,000 ഏക്കറില്‍ ജൈവകൃഷി പദ്ധതി നടപ്പാക്കുമെന്നും ബജറ്റ് പ്രഖ്യാപനമുണ്ട്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait