ഗര്‍ഭകാലത്ത് ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍

Published on 14 January 2020 10:22 am IST

ഗര്‍ഭിണിയായ സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ പരിചരണവും ശ്രദ്ധയും നല്‍കേണ്ട സമയമാണ് ഗര്‍ഭകാലം. അതുകൊണ്ടുതന്നെ സ്ത്രീകളുടെ ഭക്ഷണം മുതല്‍ ഉറക്കം വരെ എല്ലാ കാര്യങ്ങളിലും ഏറ്റവും കൂടുതല്‍ ശ്രദ്ധ ചെലുത്തണം. ഗര്‍ഭകാലത്ത് എന്തൊക്കെ കാര്യങ്ങളില്‍ ശ്രദ്ധ നല്‍കണമെന്ന് നോക്കാം...

ഒന്ന്...

ഗര്‍ഭിണി ആയിരിക്കുമ്പോള്‍ അമ്മ ചെയ്യുന്ന ഓരോ കാര്യങ്ങളും കുട്ടികളുടെ വളര്‍ച്ചയിലും പ്രധാന ഘടകമാകാറുണ്ട്. അതുകൊണ്ടു തന്നെ ഗര്‍ഭിണികള്‍ എപ്പോഴും സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കാന്‍ ശ്രദ്ധിക്കണം. 

രണ്ട്...

ഗര്‍ഭകാലത്ത് അസുഖങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ വളരെ ഏറെയാണ്. അതുകൊണ്ട് അതീവ ശ്രദ്ധയോടെ വേണം സ്ത്രീകള്‍ ഓരോ കാര്യങ്ങളും ചെയ്യാന്‍.

മൂന്ന്...

ഗര്‍ഭിണിയായിരിക്കുമ്പോള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ ഏറെ കരുതല്‍ വേണം. ഈ സമയങ്ങളില്‍ ഏറ്റവും ആരോഗ്യ ഗുണമുള്ള, പോഷകാഹാരം കഴിക്കാന്‍ ശ്രമിക്കുക. പയര്‍ വര്‍ഗങ്ങള്‍, നട്സ് തുടങ്ങി ഓരോ ഭക്ഷണം കഴിക്കുമ്പോഴും അത് ശരീരത്തിനും ആരോഗ്യത്തിനും ഏറ്റവും മികച്ചതെന്ന് ഉറപ്പുവരുത്തണം.

നാല്...

സ്ഥിരമായി ചായയും കാപ്പിയും കുടിക്കുന്നവരാണെങ്കില്‍ അതിന് പകരം ജ്യൂസുകള്‍ കുടിക്കണം. ആപ്പിള്‍, മുന്തിരി, ബീറ്റ്റൂട്ട്, പേരയ്ക്ക മുതലായ ജ്യൂസുകളാണ് ഏറ്റവും നല്ലത്. അതുപോലെ വെള്ളം കുടി നിര്‍ബന്ധമാക്കണം. ഗര്‍ഭകാലത്ത് യൂറിനറി ഇന്‍ഫെക്ഷന്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലായതിനാല്‍ വെള്ളം എപ്പോഴും കുടിക്കണം. തിളപ്പിച്ചാറ്റിയ വെള്ളമാണ് ഏറ്റവും നല്ലത്.

അഞ്ച്...

ചൂടുകാലത്താണ് ഗര്‍ഭിണികളില്‍ ഏറ്റവുമധികം അസ്വസ്ഥതകള്‍ ഉണ്ടാകാറുള്ളത്. അമ്മയില്‍ ഉണ്ടാകുന്ന അസ്വസ്ഥതകള്‍ കുട്ടികളെയും ബാധിക്കുമെന്നതിനാല്‍ ചൂട് കാലത്ത് സ്ത്രീകള്‍ ഏറ്റവും ശ്രദ്ധ ചെലുത്തണം.  ഇറുകിയ കടും കളര്‍ വസ്ത്രങ്ങള്‍ക്ക് പകരം അയഞ്ഞ ലൈറ്റ് കളര്‍ വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കണം.

ആറ്...

ഉറക്കം എല്ലാവര്‍ക്കും അത്യാവശ്യമാണ്. എന്നാല്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ നന്നായി ഉറങ്ങണം. ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഇടത് വശത്തോട്ട് ചരിഞ്ഞ് കിടക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait