അഴീക്കല്‍ സില്‍ക്കിലേക്ക് പൊളിക്കാനായി കൊണ്ടുവന്ന കപ്പല്‍ കടലിലകപ്പെട്ടു

കണ്ണൂര്‍: അഴീക്കല്‍ സില്‍ക്കിലേക്കു പൊളിക്കാനായി കൊണ്ടുവരികയായിരുന്ന രണ്ട് കപ്പലുകള്‍ വടം പൊട്ടി കടലില്‍ അകപ്പെട്ടു. വളരെ അപകടകരമായ രീതിയില്‍ ഒരു ടഗ്ഗിനു കെട്ടിവലിച്ചു കൊണ്ടുവരികയായിരുന്നു. മാര്‍ഗ്ഗമധ്യേ കയര്‍ പൊട്ടി ഒന്ന് പയ്യാമ്പലത്തിനടുത്തും മറ്റൊന്ന് ധര്‍മടം തുരുത്തിനടുത്തു അകപ്പെടുകയായിരുന്നു. കപ്പലുകള്‍ക്ക് യാതൊരു രേഖകളും ഇല്ലെന്നറിയുന്നു. ഇപ്പോള്‍ സില്‍ക്കില്‍ മാനേജര്‍ ആയി ജോലി ചെയ്യുന്ന ജയേഷിന്റെ മേല്‍ നോട്ടത്തിലാണ് ഉടമകള്‍ കപ്പല്‍ അഴീക്കലെത്തിക്കാന്‍ തയ്യാറായത്. എന്നാല്‍ ശക്തമായ മഴയും കാറ്റും കാരണം ടഗ്ഗില്‍ നിന്നും കപ്പലുകളെ ബന്ധിച്ച കയര്‍ പൊട്ടുകയായിരുന്നു. രണ്ട് കപ്പലുകളും ഇപ്പോള്‍ കടലില്‍ നിയന്ത്രണം വിട്ട് ഒഴുകുകയാണ്.
 

വീഡിയോ കാണാംസൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.