'ആകാശത്തേക്കുയരുന്ന ഷോട്ടുകള്‍ കളിക്കുന്നതില്‍ ഒരു തെറ്റുമില്ല'; രോഹിത് ശര്‍മ

Published on 27 December 2019 12:16 pm IST

മുംബൈ: കളിയില്‍ ഫലമുണ്ടാക്കുകയാണെങ്കില്‍ ആകാശത്തേയ്ക്കുയരുന്ന ഷോട്ടുകള്‍ കളിക്കുന്നതില്‍ തെറ്റില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ. യുവതാരങ്ങള്‍ക്ക് അവരുടെ കഴിവുകള്‍ പുറത്തെടുക്കുന്നതില്‍ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വന്‍ ഷോട്ടുകള്‍ കളിക്കുന്നത് ഒരു കുറ്റമല്ല. കണ്ണഞ്ചിപ്പിക്കുന്ന കവര്‍ ഡ്രൈവിന് ഒരു യുവതാരം ശ്രമിച്ചാല്‍ അത് മാനിക്കപ്പെടണം. അത്തരം ഷോട്ടുകള്‍ കളിക്കുന്നവരെ ഞാന്‍ പ്രോത്സാഹിപ്പിക്കും. കുട്ടിയായിരിക്കുമ്പോള്‍ പലതരം ഷോട്ടുകള്‍ കളിക്കാന്‍ നമ്മള്‍ ആഗ്രഹിക്കും. പക്ഷ, അങ്ങനെ ആഗ്രഹിക്കുമ്പോള്‍ അത് റിസല്‍ട്ടുണ്ടാക്കുന്നതാവണം എന്ന ബോധ്യം വേണം. നിങ്ങള്‍ക്ക് 50 പന്തിലും 200 പന്തിലും 100 അടിയ്ക്കാം. പക്ഷേ, അപ്പോഴും അത് ഒരു സെഞ്ചുറി മാത്രമായിരിക്കും. റിസല്‍ട്ടുണ്ടാക്കുകയാണ് പ്രധാനം- രോഹിത് പറഞ്ഞു. 

ഏകദിനത്തില്‍ മൂന്നു ഇരട്ട സെഞ്ചുറി നേടിയ താരമാണ് രോഹിത് ശര്‍മ്മ. 2019-ല്‍ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ ഓപ്പണര്‍ 10 സെഞ്ചുറി കണ്ടെത്തി. ദക്ഷിണാഫ്രിക്ക വേദിയാകുന്ന അണ്ടര്‍- 19 ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യയുടെ യുവനിരയ്ക്ക് ആശംസ നേരാനും രോഹിത് മറന്നില്ല.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait