എം.എഫ്.എയുടെ സെവന്‍സ് ഫുട്ബോള്‍ മത്സരം ഡിസംബറില്‍ വായാട് വെച്ച് നടക്കും

Published on 02 November 2019 3:31 pm IST

കണ്ണൂര്‍: തളിപ്പറമ്പുകാരുടെ ഫുട്‌ബോള്‍ ഹരത്തിന് അല്‍പം കൂടി ആവേശം നല്‍കാന്‍ വായാട് ഒരുങ്ങുന്നു. ഉഫ്ക്കാ പരിയാരത്തിന്റെ ആഭിമുഖ്യത്തില്‍ എം.എഫ്.എ (മലബാര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍) ആണ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തുന്നത്. 

ഇത് ആദ്യമായാണ് കണ്ണൂരില്‍ എം.എഫ്.എയുടെ സെവന്‍സ് ഫുട്‌ബോള്‍ അരങ്ങേറുന്നത്. ഡിസംബര്‍ 20 മുതല്‍ ജനുവരി 12 വരെ വായാട് പ്രത്യേകം സജ്ജീകരിച്ച ഫ്‌ലഡ്‌ലൈറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. കേരളത്തിലെ പ്രമുഖരായ 24 ടീമുകളിലായി നിരവധി വിദേശ താരങ്ങളും ഇന്ത്യന്‍ ഫുട്‌ബോളിലെ മികച്ച താരങ്ങളും അണിനിരക്കും. ഉത്തരമേഖല സെവന്‍സ് ഫുട്‌ബോള്‍ അനുബന്ധിച്ച് വിവിധ കലാ കായിക മത്സരങ്ങളും സംഘടിപ്പിക്കും. 3000-ത്തിലധികം കാണികളെ ഉള്‍ക്കൊള്ളാന്‍ പറ്റുന്ന ഗ്യാലറി സൗകര്യവും ഉണ്ടാവും. 

സ്വാഗത സംഘ രൂപീകരണം നവംമ്പര്‍ 4-ന് വൈകുന്നേരം ആറു മണിക്ക് തിരുവട്ടൂര്‍ എ.എല്‍.പി സ്‌കൂളില്‍ നടക്കും.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait