വ്യാപാരികളോട് അവഗണന; മാഹിയില്‍ 26-ന് വ്യാപാര ബന്ദ്       അശ്വിനി കുമാര്‍ വധക്കേസ്: സാക്ഷി വിസ്താരം 24 ലേക്ക് മാറ്റി      14കാരന് പീഡനം: തളിപ്പറമ്പില്‍ രണ്ടുപേര്‍ പിടിയില്‍      മന്ത്രി ഇ.പി ജയരാജന്റെ പേരുപയോഗിച്ച് വീണ്ടും തട്ടിപ്പ്; മൂന്നുപേര്‍ പിടിയില്‍      കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട; 63 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി      പരസ്യ മദ്യപാനം സംഘര്‍ഷത്തിലെത്തി; ഒരാള്‍ക്ക് ഗുരുതര പരിക്ക്      അഭിഭാഷകന്റെ വീട്ടിലെ കവര്‍ച്ച; യുവാവ് അറസ്റ്റില്‍      കരഞ്ഞു തീര്‍ന്ന് മമ്പലം ഗ്രാമം; സനൂപിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രമൊഴി      കുരങ്ങന്റെ കയ്യിലെ പൂമാല പോലെ ഇന്ത്യയെ പിച്ചിചീന്തുന്നു. കെ. സുരേന്ദ്രന്‍      രണ്ടുപേരെ ആക്രമിച്ച യുവാവ് പിടിയില്‍

സന്തോഷ് ട്രോഫി ടീമിനെ കണ്ണൂര്‍ സ്വദേശി മിഥുന്‍ നയിക്കും

Published on 31 October 2019 12:00 pm IST

തലശ്ശേരി: സന്തോഷ് ട്രോഫിക്കായുള്ള ഫുട്ബാള്‍ മത്സരത്തില്‍ മാറ്റുരക്കുന്ന കേരള ടീമിന്റെ നായക സ്ഥാനം കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ വി. മിഥുന്. സി.ബി.സി.ഐ.ഡി-സബ്ബ് ഇന്‍സ്പക്ടറും ജില്ലാ പോലീസ് ടീം അംഗവുമായ മുഴപ്പിലങ്ങാട് കൂര്‍മ്പ കാവിനടുത്ത മയൂരില്‍ വി. മുരളിയുടെയും അധ്യാപികയായ മഹിജയുടെയും മൂത്ത മകനാണ് മിഥുന്‍. 

ചെറുപ്പത്തിലേ ഫുട്ബാള്‍ കമ്പക്കാരനായ മിഥുന്‍ മുഴപ്പിലങ്ങാട് ഹയര്‍ സെക്കന്ററിയില്‍ പഠിക്കുന്ന സമയത്ത് സ്‌കൂള്‍ ടീമിലും തുടര്‍ന്ന് കണ്ണൂര്‍ എസ്.എന്‍ കോളേജിലെത്തിയപ്പോള്‍ കോളേജ് ടീമിലും മികച്ച കളിക്കാരനായിരുന്നു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ടീമിനു വേണ്ടിയും ജഴ്‌സിയണിഞ്ഞു. 

2014 മുതല്‍ എസ്.ബി.ടി ടീമിനും കേരളത്തിനു വേണ്ടിയും കളിച്ചിട്ടുണ്ട്. 2017-ല്‍ നടന്ന സന്തോഷ് ട്രോഫി ഫുട്‌ബോള്‍ മത്സരത്തില്‍ മികച്ച ഗോള്‍ കീപ്പറായി തിളങ്ങി. പ്രസ്തുത മത്സരത്തില്‍ കേരളം വിജയിച്ചതില്‍ മുഖ്യ പങ്ക് മിഥുന്‍ വഹിച്ചു. കല്‍ക്കത്തയില്‍ വച്ച് അന്ന് നടന്ന മത്സരത്തില്‍ ബംഗാള്‍ ടീമിനെ പെനാള്‍ട്ടിയിലാണ് കേരളം പരാജയപ്പെടുത്തിയത്. ഇപ്പോള്‍ തിരുവനന്തപുരം എസ്.ബി.ഐ ടീം അംഗമാണ് മിഥുന്‍.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait