ലോഡ്ജ് മുറിയില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട ഇരിട്ടി സ്വദേശി മരണപ്പെട്ടു. ഇരിട്ടി അങ്ങാടിക്കടവ് അയ്യന്‍ക്കുന്ന് സ്വദേശി കണ്ണന്റെ മകന് ചന്ദ്രോത്ത് ഹൗസില്‍ സുരേഷ് (55) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഇക്കഴിഞ്ഞ 8 ന് കണ്ണൂര്ഗോപാല് സ്ട്രീറ്റിലെ സ്റ്റാര്‍ ഹോട്ടൽ ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചു വരികയായിരുന്നു. ഇന്ന് പുലര്‍ച്ചെ അബോധാവസ്ഥയില്‍ മുറിയിലെ കട്ടിലില്‍ കാണപ്പെട്ടതിനെ തുടര്‍ന്ന് പോലിസില്‍ വിവരമറിയിച്ച് ലോഡ്ജ് ജീവനക്കാര്‍ ആശുപത്രിയിലെത്തിക്കുമ്പോഴെക്കും മരണപ്പെട്ടിരുന്നു. ബന്ധുക്കളെ വിവരമറിയിച്ച ടൗണ്‍ പോലിസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.