പോലീസുകാരനെ ആക്രമിച്ചു വിദേശത്തേക്കു കടന്ന പ്രതി 16 വർഷങ്ങൾക്കു ശേഷം പിടിയിൽ

പോലിസുകാരനെ ആക്രമിച്ചു വിദേശത്തേക്ക് കടന്ന പ്രതി 16 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍.
Published on 11 August 2023 IST

2007ല്‍ പോലിസുകാരനെ ആക്രമിച്ചു വിദേശത്തേക്ക് കടന്ന കണ്ണൂര്‍ ചാലാട് സ്വദേശി ഷിജിന്‍ മംഗലശേരിയെയാണ് കണ്ണൂര്‍ സിറ്റി പോലിസ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ സിറ്റി ഇന്‍സ്പെക്ടര്‍ ബിജു പ്രകാശ്, എ.എസ്.ഐ അജയന്‍, എസ്.സി.പി.ഒ സ്‌നേഹേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം പിടികൂടിയത്. 2007ലാണ് കേസിനാസ്പദമായ സംഭവം. കണ്ണൂര്‍ ജില്ലാ ആശുപത്രി പോലിസ് എയ്ഡ് പോസ്റ്റില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലിസുകാരനെ ആക്രമിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait