കോട്ടയംതട്ട് കുന്നിന് ചെരുവില്‍ പ്രവര്‍ത്തിച്ചുവന്ന വന്‍ വാറ്റ് കേന്ദ്രം തകര്‍ത്ത് വാഷും വാറ്റ് ഉപകരങ്ങളും ഷെഡും നശിപ്പിച്ചു. ആലക്കോട് എക്സൈസ് റെയ്ഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍ പ്രകാശന് ആലക്കലും സംഘവും നടത്തിയ റെയ്ഡില്‍ കോട്ടയംതട്ട് കുന്നിന് ചെരുവില്‍ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ ചാരായം വാറ്റന്‍ നിര്‍മ്മിച്ച താല്‍ക്കാലിക ഷെഡും വാറ്റ് ഉപകരണങ്ങളും കണ്ടെത്തിയാണ് നശിപ്പിച്ചത്. പരിശോധനയില്‍ തോട്ടുചാലരികില് നിന്നും ഒരു ബാരലിലും രണ്ട് ജാറുകളിലുമായി സൂക്ഷിച്ച 120 ലിറ്റര്‍ വാഷ് കണ്ടെത്തി അബ്കാരി കേസെടുത്തു.റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ വി.വി ബിജു, ടി.ആര് രാജേഷ്, സി.കെ ഷിബു, കെ. മുഹമ്മദ് ഹാരീസ്,കെ.വി ഷൈജു, ജോജന്‍ എന്നിവരും ഉണ്ടായിരുന്നു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.