കഞ്ചാവുമായി കൊടുംക്രിമിനൽ പിടിയിൽ

കഞ്ചാവുമായി നിരവധി നാര്‍ക്കോട്ടിക് കേസുകളിലെ പ്രതി പിടിയില്‍.
Published on 11 August 2023 IST

കഞ്ചാവുമായി നിരവധി നാര്‍ക്കോട്ടിക് കേസുകളിലെ പ്രതി ** പിടിയില്‍. തലശ്ശേരി എക്‌സൈസ് റെയിഞ്ച് പ്രിവന്റിവ് ഓഫീസര്‍ സുധീര്‍ വിയുടെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം തലശേരി ഗവ: ഹോസ്പിറ്റലിന് കിഴക്ക് ഭാഗത്തുള്ള മൂപ്പന്‍സ് റോഡിലുള്ള ദേ ചായക്കട എന്ന കടയുടെ മുന്‍വശം വെച്ച് 23 ഗ്രാം കഞ്ചാവുമായി ധര്‍മ്മടം കോര്‍ണേഷന്‍ സ്‌കൂളിനടുത്ത് അറക്കലകത്ത് വീട്ടില്‍ എ. ഖലീല്‍  (39)നെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം കേസെടുത്തു. ഇയാള്‍ കണ്ണൂര്‍, കോഴിക്കോട്, ജില്ലകളിലെയും പോണ്ടിച്ചേരി സംസ്ഥാനത്തെയും നിരവധി നാര്‍ക്കോട്ടിക് കേസുകളില്‍ ശിക്ഷ അനുഭവിച്ച ആളാണ്. ഇയാള്‍ കര്‍ണ്ണാടകയിലെ മരിയാല്‍ ഗുഡിയില്‍ നിന്ന് കഞ്ചാവും എം.ഡി.എം.എയും തലശ്ശേരിയില്‍ എത്തിച്ച് വില്‍പ്പന നടത്താറുണ്ടെന്ന് എക്‌സൈസിന്റെ അന്വേഷണത്തില്‍ മനസിലായി. തലശേരി എക്‌സൈസ് സംഘം ദിവസങ്ങളായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. തലശേരി ഗവ. ഹോസ്പിറ്റലിന്റെ മാര്‍ക്കറ്റ് പരിസരത്തു നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ അതി സാഹസികമായാണ് എക്‌സൈസ് സംഘം പിടികൂടിയത്. എക്‌സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ വി.കെ ഷിബു, സിഇഒമാരായ സി.പി രതീഷ്,കെ. ബൈജേഷ്,വി.കെ ഫൈസല്‍, പി.പി ഐശ്വര്യ എന്നിവരും ഉണ്ടായിരുന്നു.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait