ഉപ തെരെഞ്ഞെടുപ്പ് പോളിങ് തുടങ്ങി

രാവിലെ 8.30ന് വാര്‍ഡിലെ യഥാര്‍ത്ഥ വോട്ടര്‍ വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ യു ഡി എഫ് ഏജന്റ് അയാള്‍ വാര്‍ഡിലെ വോട്ടര്‍ അല്ലെന്ന് അരോപിച്ചത് നേരിയ തോതില്‍ വാക്കേറ്റമുണ്ടാക്കി.
Published on 10 August 2023 IST

 

മുണ്ടേരി: പഞ്ചായത്ത് പത്താം വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് പോളിങ്ങ് തുടങ്ങി. തലമുണ്ട എല്‍.പി സ്‌കൂളില്‍ രണ്ട് ബൂത്തുകളിലായി രാവിലെ ഏഴിന് വോട്ടിങ്ങ് ആരംഭിച്ചു. ആകെ1346 വോട്ടര്‍മാരാണ് ഉള്ളത്. വൈകുന്നേരം ആറു വരെയാണ് പോളിങ്ങ്. എല്‍ ഡി എഫ് സ്ഥാനാര്‍ഥി ബി.പി രേഷ്മ, യു ഡി എഫ് സ്ഥാനാര്‍ഥി കെ.ടി ബീന, ബി ജെ പി സ്ഥാനാര്‍ഥി കെ. ഷീബ എന്നിവരാണ് മത്സരരംഗത്ത് ഉള്ളത്. എല്‍ ഡി എഫിന്റെ വാര്‍ഡ് അംഗം എം. വിജിതയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 329 വോട്ടിന് എല്‍ ഡി എഫ് വിജയിച്ചിരുന്നു. ഫല പ്രഖ്യാപനം നാളെ നടക്കും.
രാവിലെ 8.30ന് വാര്‍ഡിലെ യഥാര്‍ത്ഥ വോട്ടര്‍ വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ യു ഡി എഫ് ഏജന്റ് അയാള്‍ വാര്‍ഡിലെ വോട്ടര്‍ അല്ലെന്ന് അരോപിച്ചത് നേരിയ തോതില്‍ വാക്കേറ്റമുണ്ടാക്കി. ചക്കരക്കല്‍ സി.ഐ ശ്രീ ജിത്ത് കൊടേരി, എസ്.ഐ എം.സി പവനന്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലിസ് സംഘവും ബൂത്തില്‍ ക്യാംപ് ചെയ്യുന്നുണ്ട്.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait