വയോധിക കിണറ്റില്‍ മരിച്ച നിലയില്‍

ഇന്ന് പുലര്‍ച്ചെ 12.30 ഓടെയാണ് സംഭവം. ഇന്നലെ രാത്രിയില്‍ ഭക്ഷണം കഴിച്ചശേഷം മകന്റെ മകളുടെ കൂടെ കിടപ്പുമുറിയില്‍ ഉറങ്ങാന്‍ കിടന്ന വയോധികയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപത്തെ വയലിലെ വെള്ളം നിറഞ്ഞുകിടന്നിരുന്ന കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്
Published on 10 August 2023 IST

പയ്യന്നൂര്‍: വയോധികയെ പറമ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോറോം കൂര്‍ക്കരയിലെ പരേതനായ കാട്ടൂര്‍ ദാമോദരന്റെ ഭാര്യ തയ്യില്‍ തമ്പായി (73)യെയാണ് വീടിന് സമീപത്തെ വയലിനടുത്ത കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ 12.30 ഓടെയാണ് സംഭവം. ഇന്നലെ രാത്രിയില്‍ ഭക്ഷണം കഴിച്ചശേഷം മകന്റെ മകളുടെ കൂടെ കിടപ്പുമുറിയില്‍ ഉറങ്ങാന്‍ കിടന്ന വയോധികയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപത്തെ വയലിലെ വെള്ളം നിറഞ്ഞുകിടന്നിരുന്ന കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് പയ്യന്നൂര്‍ ഫയര്‍‌സ്റ്റേഷനില്‍ നിന്നും അസി. സ്റ്റേഷന്‍ ഓഫിസര്‍ ഒ.സി കേശവന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്സും പയ്യന്നൂര്‍ പോലിസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ജബ്ബാറിന്റെയും നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പോലിസ് സംഘവും ചേര്‍ന്ന് മൃതദേഹം പുറത്തെടുത്തു. മക്കള്‍: സുനില്‍ കുമാര്‍, സുരേഷ്.മരുമക്കള്‍: ഷീജ, രേഷ്മ. സഹോദരങ്ങള്‍: രോഹിണി, കാര്‍ത്യായനി, മീനാക്ഷി, സരോജിനി, സച്ചിദാനന്ദന്‍. പയ്യന്നൂര്‍ പോലിസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait