രണ്ടു മക്കളെയും ഉപേക്ഷിച്ചു നാടുവിട്ടു യുവതി: ബാലാവകാശ സംരക്ഷണ കേസെടുത്തു

യുവതിക്കെതിരെ ബാലാവകാശ സംരക്ഷണ നിയമമുള്‍പ്പെടെ വകുപ്പുകള്‍ ചേര്‍ത്താണ് ഇരുവരെയും പോലിസ് കോടതിയില്‍ ഹാജരാക്കിയത്
Published on 10 August 2023 IST

ചന്തേര: പ്രായപൂര്‍ത്തിയാകാത്ത രണ്ടു മക്കളെയും ഉപേക്ഷിച്ച് നാടുവിട്ട ഗള്‍ഫുകാരന്റെ ഭാര്യയായ യുവതിയും കാമുകനും പോലിസ് പിടിയിലായി. പടന്നകാവുന്തല സ്വദേശിനി ടി.കെ ഹസീന (33), പടന്ന കാവുന്തല സ്വദേശി എ.കെ അബ്ദുല്‍ സമദ്(40) എന്നിവരെയാണ് ചന്തേര എസ്.ഐ എം.വി.ശ്രീദാസും സംഘവും പിടികൂടി കോടതിയില്‍ ഹാജരാക്കിയത്. പ്രായപൂര്‍ത്തിയാകാത്ത മകളെയും മകനെയും വീട്ടില്‍ ഉപേക്ഷിച്ചാണ് ഇക്കഴിഞ്ഞ ആറിനു ഉച്ചക്ക് 12നു യുവതി കാമുകനൊപ്പം നാടുവിട്ടത്. യുവാവിന് ഭാര്യയും കുട്ടിയുമുണ്ട്. നാടുവിട്ട ഇരുവരും വയനാട്, എറണാകുളം എന്നിവിടങ്ങളില്‍ താമസിച്ചു വരികയായിരുന്നു. യുവതിക്കെതിരെ ബാലാവകാശ സംരക്ഷണ നിയമമുള്‍പ്പെടെ വകുപ്പുകള്‍ ചേര്‍ത്താണ് ഇരുവരെയും പോലിസ് കോടതിയില്‍ ഹാജരാക്കിയത്.

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait