ആവശ്യമെങ്കിൽ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറി നിൽക്കും: കെ സുധാകരൻ

പുരാവസ്‌തു തട്ടിപ്പിലെ വഞ്ചനാക്കേസിൽ അറസ്റ്റിലായതിനെ കുറിച്ച് കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധാകരൻ.
Published on 24 June 2023 IST

കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറാൻ തയ്യാറെന്ന് കെ സുധാകരൻ. അതിനെ കുറിച്ച് ചർച്ച ചെയ്യുന്നുണ്ടെന്നും പാർട്ടിക്ക് ഹാനികരമാകുന്ന ഒന്നും തന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടാവില്ലെന്നും സുധാകരൻ പറഞ്ഞു. പുരാവസ്‌തു തട്ടിപ്പിലെ വഞ്ചനാക്കേസിൽ അറസ്റ്റിലായതിനെ കുറിച്ച് കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധാകരൻ.

ആവശ്യമെങ്കിൽ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറി നിൽക്കും. മാറി നിൽക്കുന്ന കാര്യം ചർച്ച ചെയ്യുകയാണ്.  പാർട്ടിക്ക് ഹാനികരമാകുന്ന ഒന്നും തന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടാവില്ല. കോടതിയിൽ വിശ്വാസമുണ്ട്. നൂറു ശതമാനം നിരപരാധിയാണ്. കേസിനെ ഫെയ്‌സ് ചെയ്യാൻ മടിയില്ല, ഭയവില്ല. ആശങ്കയുമില്ല'- സുധാകരൻ പറഞ്ഞു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait