റാഗിങിന് പിന്നാലെ മര്‍ദ്ദനം 4 പേര്‍ക്കെതിരെ കേസ്

സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരുന്നതിനിടെയാണ് അക്രമം. സുഹൃത്തായ ബെസിനെയും ജാസിമിനെയും മര്‍ദിക്കുകയും പരാതിക്കാരന്റെ മുഖം മതിലിലിടിച്ച് പരിക്കേല്‍പിക്കുകയും ചെയ്തതായും പരാതി
Published on 10 August 2023 IST

തളിപ്പറമ്പ്. കോളേജില്‍ വെച്ച് നടന്ന റാഗിങിന് പിന്നാലെ വിദ്യാര്‍ത്ഥിയെയും സുഹൃത്തിനെയും നാലംഗ സംഘം മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ പോലിസ് കേസെടുത്തു. സര്‍ സയ്യിദ് സ്‌കൂളിലെ വിദ്യാര്‍ഥി അള്ളാംകുളം സ്വദേശി കെ.പി മുഹമ്മദ് സജാദിന്റെ (17)  പരാതിയിലാണ് റാസിന്‍, അബ്ദുല്ല, മൊയ്തു, ഷമ്മാസ് എന്നിവര്‍ക്കെതിരെ കേസെടുത്തത്.ഇക്കഴിഞ്ഞ ഏഴിന് വൈകുന്നേരം 4.30 ഓടെ സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരുന്നതിനിടെയാണ് അക്രമം. സുഹൃത്തായ ബെസിനെയും ജാസിമിനെയും മര്‍ദിക്കുകയും പരാതിക്കാരന്റെ മുഖം മതിലിലിടിച്ച് പരിക്കേല്‍പിക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നു.

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait