സുരേഷ് കല്ലത്തിന് അക്ഷയശ്രീ കര്‍ഷക അവാര്‍ഡ്

കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി പുത്തിലോട്ടുള്ള രണ്ടരയേക്കര്‍ വയലില്‍ നാടന്‍ നെല്ലിനങ്ങള്‍ കൃഷി ചെയ്തു വരുന്ന സുരേഷിന് നേന്ത്രവാഴ, മറ്റ് വാഴ ഇനങ്ങള്‍, കവുങ്ങ്, തെങ്ങ്, കിഴങ്ങിനങ്ങള്‍, പപ്പായ, ജാതിക്ക, വിവിധ പ്ലാവിനങ്ങള്‍, പച്ചക്കറികള്‍, കോഴി, പശു എന്നിങ്ങനെ എല്ലാ കൃഷിയും ഉണ്ട്
Published on 09 August 2023 IST

കരിവെള്ളൂര്‍: കണ്ണൂര്‍ ജില്ലയിലെ മികച്ച ജൈവകര്‍ഷകനുള്ള സരോജിനി - ദാമോദരന്‍ ഫൗണ്ടേഷന്‍ അക്ഷയശ്രീ അവാര്‍ഡ് കരിവെള്ളൂരിലെ ജൈവ കര്‍ഷകന്‍ സുരേഷ് കല്ലത്തിന്. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം സെപ്തംബര്‍ ഒന്‍പതിന് ആലപ്പുഴയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. ഇന്‍ഫോസിസ് കോ-ഫൗണ്ടറും മുന്‍ സി.ഇ.ഒയുമായ എസ്.ഡി ഷിബുലാലിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റാണ് അവാര്‍ഡ് നല്‍കുന്നത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി പുത്തിലോട്ടുള്ള രണ്ടരയേക്കര്‍ വയലില്‍ നാടന്‍ നെല്ലിനങ്ങള്‍ കൃഷി ചെയ്തു വരുന്ന സുരേഷിന് നേന്ത്രവാഴ, മറ്റ് വാഴ ഇനങ്ങള്‍, കവുങ്ങ്, തെങ്ങ്, കിഴങ്ങിനങ്ങള്‍, പപ്പായ, ജാതിക്ക, വിവിധ പ്ലാവിനങ്ങള്‍, പച്ചക്കറികള്‍, കോഴി, പശു എന്നിങ്ങനെ എല്ലാ കൃഷിയും ഉണ്ട്. ഫാര്‍മസിസ്റ്റായ സുരേഷ്, ചെറുവത്തൂരില്‍ മെഡിക്കല്‍ഷോപ്പ് നടത്തുന്നതോടൊപ്പമാണ് കൃഷി ചെയ്യാന്‍ സമയം കണ്ടെത്തുന്നത്. കരിവെള്ളൂര്‍ വടക്കുമ്പാട് താമസിക്കുന്നു. ഭാര്യ: ധന്യ, മക്കള്‍: അമേയ, അന്‍വിത.

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait