പൊതുസ്ഥലത്ത് വീണ്ടും കഞ്ചാവ് ചെടി

റേഞ്ച് ഓഫിസിലെ പ്രിവന്റീവ് ഓഫീസര്‍ സി.കെ ബിജുവും സംഘവും ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്
Published on 09 August 2023 IST

കണ്ണൂര്‍: എക്‌സൈസ് പരിശോധനയില്‍ പൊതുസ്ഥലത്ത് കഞ്ചാവ്‌ചെടി കണ്ടെത്തി. കണ്ണൂര്‍ മൈതാനപള്ളിക്ക് സമീപത്ത് വച്ച് ഉടമസ്ഥനില്ലാത്ത നിലയില്‍ പൊതുസ്ഥലത്ത് നിന്ന് കഞ്ചാവ് ചെടി കണ്ടെത്തിയത്. റേഞ്ച് ഓഫിസിലെ പ്രിവന്റീവ് ഓഫീസര്‍ സി.കെ ബിജുവും സംഘവും ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ പള്ളിക്കുന്ന് വാട്ടര്‍ടാങ്കിനു സമീപത്തും പഴയങ്ങാടി ബസ് സ്റ്റാന്റിന് സമീപത്തും വച്ച് കഞ്ചാവ് ചെടി കണ്ടെത്തി. പി.കെ ദിനേശന്‍,സി.എച്ച് റിഷാദ്,എന്‍. രജിത്ത്കുമാര്‍,എം. സജിത്ത്, ഗണേഷ് ബാബു,പി. നിഖില്‍ എന്നിവരും ഉണ്ടായിരുന്നു.

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait