30 ലിറ്റര്‍ ചാരായം പിടികൂടി

എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ സുകേഷ്‌കുമാര്‍ വണ്ടിച്ചാലിന്റെ നേതൃത്വത്തില്‍ കണ്ണവം റിസര്‍വ് വനാതിര്‍ത്തിയായ ഇളമാങ്കല്‍- പാത്തിക്കല്‍ മേഖലകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍
Published on 09 August 2023 IST

കൂത്തുപറമ്പ്: ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ
പ്രിവന്റീവ് ഓഫീസര്‍ ഷാജിയുടെ നേതൃത്വത്തില്‍ ആയിത്തറ പാറയില്‍ കമലത്തോട്ടത്തിനരികില്‍ നടത്തിയ പരിശോധനയില്‍ ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ നിലയില്‍ 10ലിറ്റര്‍ ചാരായം കണ്ടെത്തി. പാത്തിക്കല്‍ മേഖലകളില്‍ നടത്തിയ പരിശോധനയില്‍ 20 ലിറ്റര്‍ ചാരായം കണ്ടെത്തി. എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ സുകേഷ്‌കുമാര്‍ വണ്ടിച്ചാലിന്റെ നേതൃത്വത്തില്‍ കണ്ണവം റിസര്‍വ് വനാതിര്‍ത്തിയായ ഇളമാങ്കല്‍- പാത്തിക്കല്‍ മേഖലകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 20 ലിറ്റര്‍ ചാരായം കണ്ടെത്തി. പ്രജീഷ് കോട്ടായി,എന്‍.സി വിഷ്ണു,ജിജീഷ് ചെറുവായി,എ.എം ബിനീഷ്,എം. സുബിന്‍, ലതീഷ് ചന്ദ്രന്‍ എന്നിവരും ഉണ്ടായിരുന്നു.

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait