വളപട്ടണം: റെയില്‍വെ പാലത്തിനടിയില്‍ തൂങ്ങിയ നിലയില്‍ ഒരു മാസത്തോളം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി. വെള്ള കള്ളി ഫുള്‍ കൈ ഷര്‍ട്ടും വെള്ളമുണ്ടും ധരിച്ചിരുന്ന പുരുഷനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 172 സെന്റീമീറ്റര്‍ നീളമുള്ള ഇയാള്‍ മുടി പിറകിലേക്ക് നീട്ടി വളര്‍ത്തിയ നിലയിലാണ്. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധരും, ഫിംഗര്‍പ്രിന്റ് വിദഗ്ധരും പോലിസ് ഫോട്ടോഗ്രാഫറും ഡോഗ് സ്ക്വാഡും സംഭവ സ്ഥലത്തെത്തി പരിശോധിച്ചു. സംഭവത്തിലെ ദുരൂഹത നീക്കാന്‍ വളപട്ടണം ഇന്‍സ്പെക്ടര്‍ ഷാരോണിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. മരിച്ചയാളെ കുറിച്ച് സൂചന അറിയുന്നവര്‍ 949798720 5, 0497-2778100 എന്നീ നമ്പറില്‍ അറിയിക്കണമെന്ന് പോലിസ് അറിയിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.