കാറിലെത്തിയ സംഘം നടുറോഡില്‍ അപമാനിച്ചു വീട്ടമ്മയെയും കുടുംബത്തെയും മര്‍ദ്ദിച്ചു വസ്ത്രം വലിച്ചു കീറി

വീട്ടമ്മയെയും കുടുംബത്തെയും മറ്റൊരു കാറിലെത്തിയ നാലംഗ സംഘം കാര്‍ കുറുകെ ഇട്ട് തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയും വസ്ത്രം വലിച്ചു കീറി അപമാനിക്കുകയും ചെയ്തു
Published on 08 August 2023 IST

തളിപ്പറമ്പ്: കാറില്‍ പോകുകയായിരുന്ന വീട്ടമ്മയെയും കുടുംബത്തെയും മറ്റൊരു കാറിലെത്തിയ നാലംഗ സംഘം കാര്‍ കുറുകെ ഇട്ട് തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയും വസ്ത്രം വലിച്ചു കീറി അപമാനിക്കുകയും ചെയ്തുവെന്ന പരാതിയില്‍ നാലുപേര്‍ക്കെതിരെ പോലിസ് കേസെടുത്തു.ആലക്കോട് മൂന്നാം കുന്ന് സ്വദേശിനിയായ 52 കാരിയുടെ പരാതിയിലാണ് കാറിലുണ്ടായിരുന്ന ദിനേശന്‍, റിഷാന്‍, അജ്മല്‍, ഇര്‍ഫാന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം 4.30 ഓടെ ഒടുവള്ളി ആശുപത്രിക്ക് സമീപത്താണ് സംഭവം. പരാതിക്കാരി സഞ്ചരിച്ച കാറിന് കുറുകെ കെ.എല്‍.59. സെഡ്. 1913 നമ്പര്‍ കാര്‍ ഇടുകയും കാറിന്റെ താക്കോല്‍ ഒന്നാം പ്രതി ഊരിയെടുക്കുകയും രണ്ടാം പ്രതിയായ റിഷാന്‍ വീട്ടമ്മയുടെ ബന്ധുവായ യുവാവിനെ കയ്യേറ്റം ചെയ്യുകയും മൂന്നാം പ്രതി അജ്മല്‍ പരാതിക്കാരിയുടെ കൈ കടിക്കുകയും ചുരിദാര്‍ വലിച്ചു കീറി ചീത്ത വിളിക്കുകയും നാലാം പ്രതി മകന്റെ ഭാര്യയെ മര്‍ദ്ദിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്ത്. സ്ത്രീത്വത്തെ അപമാനിച്ചതിനും മര്‍ദ്ദിച്ചതിനും കേസെടുത്ത പോലിസ് അന്വേഷണം ഊര്‍ജിതമാക്കി.

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait