കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം കടത്തുന്നതിനിടെ രണ്ട് കാസര്‍കോട് സ്വദേശികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍

വിപണിയില്‍ 66,35,600 രൂപ വിലവരുന്ന 1102 ഗ്രാം സ്വര്‍ണ്ണമാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. ഷാര്‍ജയില്‍ നിന്നെത്തിയ അബ്ദുള്‍ റഹ്‌മാന്റെ ഷൂ സോക്‌സില്‍ മിശ്രിതമായി പുരച്ചിയ നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്
Published on 08 August 2023 IST

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം കടത്തുന്നതിനിടെ രണ്ട് കാസര്‍കോട് സ്വദേശികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. കസ്റ്റംസിനെ വെട്ടിച്ച് എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തിറങ്ങിയ മൂന്നു യാത്രക്കാരെയാണ് പുറത്ത് നില്‍ക്കുകയായിരുന്ന എയര്‍പോര്‍ട്ട് പോലിസ് പിടികൂടിയത്. അബുദാബിയില്‍ നിന്നെത്തിയ കാസര്‍കോട് ഉദുമ സ്വദേശികളായ നിസാമുദ്ദീന്‍, അബ്ദുല്‍ റഹ്‌മാന്‍, കണ്ണൂര്‍ കണ്ണവം ചിറ്റാരിപ്പറമ്പ് സ്വദേശി നൗഫല്‍ എന്നിവരാണ് പിടിയിലായത്. എമര്‍ജന്‍സി ലൈറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു നിസാമുദ്ദീനില്‍ നിന്നും സ്വര്‍ണം കണ്ടെത്തിയത്. വിപണിയില്‍ 66,35,600 രൂപ വിലവരുന്ന 1102 ഗ്രാം സ്വര്‍ണ്ണമാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. ഷാര്‍ജയില്‍ നിന്നെത്തിയ അബ്ദുള്‍ റഹ്‌മാന്റെ ഷൂ സോക്‌സില്‍ മിശ്രിതമായി പുരച്ചിയ നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്. വിപണിയില്‍ 67,82,000 രൂപ വിലവരുന്ന 1130 ഗ്രാം സ്വര്‍ണ്ണവാണ് ഇത്തരത്തില്‍ ഷൂസിനുള്ളില്‍ നിന്നും കണ്ടെത്തിയത്. മസ്‌ക്കറ്റില്‍ നിന്നാണ് കണ്ണവം ചിറ്റാരിപ്പറമ്പ് സ്വദേശി നൗഫല്‍ കണ്ണൂരിലെത്തിയത്. മലദ്വാരത്തില്‍ ഗുളിക രൂപത്തില്‍ കടത്താനുള്ള ശ്രമത്തിനിടയിലാണ് ഇയാള്‍ വലയിലായത്. വിപണിയില്‍ 69, 35,487 രൂപ വിലവരുന്ന 1156 ഗ്രാം സ്വര്‍ണ്ണമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. എയര്‍പോര്‍ട്ട് പോലിസ് പുലര്‍ച്ചെ മുതല്‍ നടത്തിയ പരിശോധനയിലാണ് കോടികളുടെ വേട്ട പിടികൂടിയത്.

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait