മത്സ്യബന്ധനത്തിനിടെ വീണ്ടും അപകടം യുവാവ് മരിച്ചു

മീന്‍ പിടിക്കാന്‍ ചെറുതോണിയില്‍ പോയ മൂന്നംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. മരണപ്പെട്ട ആളുടെ സഹോദരനും മറ്റൊരാളുമാണ് തയ്യില്‍ കടപ്പുറത്ത് നിന്നും തിരമാലകളില്‍ നിന്ന് നീന്തി കരകയറി രക്ഷപ്പെട്ടത്
Published on 08 August 2023 IST

പയ്യന്നൂര്‍: രാമന്തളിയില്‍ മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് യുവാവ് മരിച്ചു.രണ്ട് പേര്‍ നീന്തി രക്ഷപ്പെട്ടു. എട്ടിക്കുളം സ്വദേശി റഷീദ് ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 മണി ഓടെയാണ് സംഭവം. മീന്‍ പിടിക്കാന്‍ ചെറുതോണിയില്‍ പോയ മൂന്നംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. മരണപ്പെട്ട ആളുടെ സഹോദരനും മറ്റൊരാളുമാണ് തയ്യില്‍ കടപ്പുറത്ത് നിന്നും തിരമാലകളില്‍ നിന്ന് നീന്തി കരകയറി രക്ഷപ്പെട്ടത്. ഇവരാണ് അപകടവിവരം നാട്ടുകാരെ അറിയിച്ചത്. കടലില്‍ തിരമാലകളില്‍പ്പെട്ട റഷീദിനെ കരക്കെത്തിച്ച് ആശുപത്രിയിലെത്തിക്കുമ്പോഴെക്കും മരിച്ചിരുന്നു. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലേക്ക് മാറ്റി.വിവരമറിഞ്ഞ് പയ്യന്നൂര്‍ പോലിസും സ്ഥലത്തെത്തിയിരുന്നു. ഇന്നലെ പാലക്കോട്-ചൂട്ടാട് അഴിമുഖത്തെ മണല്‍ത്തിട്ടയിലിടിച്ച് തോണി മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചതനു പിന്നാലെയാണ് വീണ്ടും അപകടം. വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് ഹറുദുംഗയിലെ കോക്കന്‍ മണ്ഡലിന്റെ(20)മൃതദേഹമാണ് കണ്ടെത്തിയത്.

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait