പരിയാരം: ബസ് സമയക്രമത്തെ ചൊല്ലി പിലാത്തറ ബസ് സ്റ്റാന്റില്‍ തമ്മില്‍തല്ലിയ നാലു സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ പരിയാരം പോലിസ് കേസെടുത്തു. കണ്ണൂര്‍ പയ്യന്നൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടര്‍ മയ്യില്‍ കയരളത്തെ വിനീഷ്(38), ഡ്രൈവര്‍ മക്രേരിയിലെ സുധര്‍മ്മന്‍ (49), മറ്റൊരു ബസിലെ കണ്ടക്ടറായ കൂത്തുപറമ്പിലെ ശ്രീനേഷ് (29), ഡ്രൈവര്‍ പാപ്പിനിശേരിയിലെ ജിജേഷ് (39) എന്നിവര്‍ക്കെതിരെയാണ് പരിയാരം എസ്.ഐ കെ.വി സതീശന് കേസെടുത്തത്. ഇന്നലെ ഉച്ചയ്ക്ക് 12.15 ഓടെയായായിരുന്നു ഇരു ബസിലെയും ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി യാത്രക്കാര്‍ക്കും മറ്റ് ബസുകാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.