പണം വച്ച് ചീട്ടുകളി: അഞ്ച് പേര്‍ പിടിയില്‍

ഇന്നലെ വൈകുന്നേരം 5.30ഓടെ കള്ളാര്‍ ചെറു പനത്തടി റോഡരികില്‍ വച്ചാണ് ചീട്ടുകളി സംഘം പിടിയിലായത്
Published on 07 August 2023 IST

രാജപുരം: പണം വച്ച് ചീട്ടുകളിക്കുകയായിരുന്ന അഞ്ച് പേരെ പോലിസ് പിടികൂടി. കള്ളാര്‍ അയ്യംക്കടവ് സ്വദേശി കെ.എം കൃഷ്ണദാസ് (58), പൊക്ലാവ് സ്വദേശി കെ. കൃഷ്ണന്‍ (56), കള്ളാര്‍ സ്വദേശികളായ ഷാജി ജോസഫ്(55), ഇ.ജി സുരേഷ്(43), പാറക്കയം സ്വദേശി സുരേഷ് ജോസഫ് (45) എന്നിവരെയാണ് രാജപുരം എസ്.ഐ കെ. മുരളീധരനും സംഘവും അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരം 5.30ഓടെ കള്ളാര്‍ ചെറു പനത്തടി റോഡരികില്‍ വച്ചാണ് ചീട്ടുകളി സംഘം പിടിയിലായത്. കളിസ്ഥലത്ത് നിന്നും 8,380 രൂപയും പോലിസ് കണ്ടെടുത്തു.

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait