വീട്ടുകിണറ്റില്‍ കരിഓയില്‍

മടിക്കൈ മൂന്നാം റോഡില്‍ താമസിക്കുന്ന നെല്ലോം കുഴി വീട്ടില്‍ ചിഞ്ചു മോളുടെ (32) വീട്ടിലാണ് അജ്ഞാതന്‍ കരി ഓയില്‍ ഒഴിച്ച് കുടിവെള്ളം മലിനമാക്കിയത്
Published on 07 August 2023 IST

നീലേശ്വരം: വീട്ടുകിണറ്റില്‍ കരിഓയില്‍ ഒഴിച്ച് കുടിവെള്ളം മുട്ടിച്ചു. വീട്ടുകാര്‍ വീട് പൂട്ടി ബന്ധുവീട്ടില്‍ പോയി രണ്ടു ദിവസം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴെക്കും വീട്ടുകിണറ്റില്‍ അജ്ഞാതന്‍ കരി ഓയില്‍ ഒഴിച്ച് കുടിവെള്ളം മുട്ടിച്ചത്. മടിക്കൈ മൂന്നാം റോഡില്‍ താമസിക്കുന്ന നെല്ലോം കുഴി വീട്ടില്‍ ചിഞ്ചു മോളുടെ (32) വീട്ടിലാണ് അജ്ഞാതന്‍ കരി ഓയില്‍ ഒഴിച്ച് കുടിവെള്ളം മലിനമാക്കിയത്. ഇക്കഴിഞ്ഞ അഞ്ചിന് ബളാലിലെ പിതാവിന്റെ വീട്ടില്‍ പോയതായിരുന്നു. ഇന്നലെ തിരിച്ചെത്തി കിണറ്റില്‍ നിന്നും വെള്ളമെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കുടിവെള്ളം മലിനമായത് ശ്രദ്ധയില്‍പ്പെട്ടത്.തുടര്‍ന്ന് നീലേശ്വരം പോലിസില്‍ പരാതി നല്‍കി.

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait