പുകയില ഉല്‍പന്നങ്ങളുമായി മൊത്ത വിതരണക്കാരന്‍ പിടിയില്‍

ഓണ്‍ലൈന്‍ വഴി ഇടപാടുകാരായ വ്യാപാരികള്‍ക്ക് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുന്ന മൊത്തവ്യാപാരി
Published on 05 August 2023 IST

തളിപ്പറമ്പ്: ലക്ഷങ്ങളുടെ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി മൊത്ത വിതരണക്കാരനായ ഇതര സംസ്ഥാനക്കാരന്‍ പിടിയില്‍. ഓണ്‍ലൈന്‍ വഴി ഇടപാടുകാരായ വ്യാപാരികള്‍ക്ക് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുന്ന മൊത്തവ്യാപാരി ഉത്തര്‍ പ്രദേശ് ചിപ്പളഗ സ്വദേശി രാജ്കുമാറിനെ (39)യാണ് തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ഷിജില്‍ കുമാറും സംഘവും അറസ്റ്റ് ചെയ്തത്. രാത്രി കാല പട്രോളിങിനിടെ ഇന്നു പുലര്‍ച്ചെ ബാവുപറമ്പില്‍ വച്ചാണ് ചാക്കില്‍ കൊണ്ടുപോകുകയായിരുന്ന വിപണിയില്‍ രണ്ടര ലക്ഷത്തോളം രൂപ വിലമതിക്കുന്ന 4000 പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങളുമായി യുവാവ് എക്‌സൈസ്പിടിയിലായത്. ചോദ്യം ചെയ്യലില്‍ കുറുമാത്തൂര്‍, ചൊറുക്കള, ബാവുപറമ്പ് പ്രദേശത്തെ ചെറുകിട വ്യാപാരികള്‍ക്ക് വിതരണത്തിനായി എത്തിച്ചതാണെന്ന് യുവാവ് മൊഴി നല്‍കി. ഇയാളുടെ മൊബെല്‍ ഫോണ്‍ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു പരിശോധിച്ചു.റെയ്ഡില്‍ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ അഷറഫ് മലപ്പട്ടം, പി.ആര്‍ വിനീഷ്, ടി.വി ശ്രീകാന്ത് എന്നിവരും ഉണ്ടായിരുന്നു.

 

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait