തെയ്യം കലാകാരനെ മര്‍ദ്ദിച്ചു രണ്ടുപേര്‍ക്കെതിരേ കേസ്

വിഷ്ണു മൂര്‍ത്തി ക്ഷേത്രത്തിന് സമീപത്തെ വയലിലാണ് സംഭവം. കര്‍ക്കിടക തെയ്യം കെട്ടുന്നതുമായി ബന്ധപ്പെട്ട് അവകാശതര്‍ക്കമുന്നയിച്ച് സ്ഥലത്തെത്തിയ പ്രതികള്‍ തടഞ്ഞുവച്ച് മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി
Published on 05 August 2023 IST

ആദൂര്‍: തെയ്യം കെട്ടുന്നതിനെ ചൊല്ലി അവകാശ തര്‍ക്കം തെയ്യം കലാകാരനെ മര്‍ദ്ദിച്ച രണ്ടു പേര്‍ക്കെതിരെ പരാതിയില്‍ ആദൂര്‍ പോലിസ് കേസെടുത്തു. കാനത്തൂര്‍ പയോളം സ്വദേശി ചെനിയന്റെ മകന്‍ മോഹനന്റെ (52) പരാതിയിലാണ് ജേഷ്ഠ്യന്റെ മകന്‍ മധുസൂദനന്‍, ഇയാളുടെ മകന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്. രാവിലെ 11.30ന് പയോളം വിഷ്ണു മൂര്‍ത്തി ക്ഷേത്രത്തിന് സമീപത്തെ വയലിലാണ് സംഭവം. കര്‍ക്കിടക തെയ്യം കെട്ടുന്നതുമായി ബന്ധപ്പെട്ട്  അവകാശതര്‍ക്കമുന്നയിച്ച് സ്ഥലത്തെത്തിയ പ്രതികള്‍ തടഞ്ഞുവച്ച് മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. കേസെടുത്ത പോലിസ് അന്വേഷണം തുടങ്ങി.

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait