യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം

വീട്ടില്‍ യുവതി തനിച്ചായിരുന്ന സമയത്താണ് മുഖം മറച്ച അജ്ഞാതന്‍ വീട്ടില്‍ അതിക്രമിച്ച് കയറി മാനഭംഗത്തിന് ശ്രമിച്ചത്
Published on 04 August 2023 IST

മുഴക്കുന്ന്: രാത്രിയില്‍ മുഖം മൂടി ധരിച്ച് വീട്ടില്‍ അതിക്രമിച്ച് കയറി ഭര്‍തൃമതിയായ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം. ഇന്നലെ രാത്രി 8.15 ഓടെ മുഴക്കുന്ന് ഗ്രാമത്തിലാണ് സംഭവം. വീട്ടില്‍ യുവതി തനിച്ചായിരുന്ന സമയത്താണ് മുഖം മറച്ച അജ്ഞാതന്‍ വീട്ടില്‍ അതിക്രമിച്ച് കയറി മാനഭംഗത്തിന് ശ്രമിച്ചത്. യുവതി ബഹളം വെച്ചതോടെ അജ്ഞാതന്‍ ഇരുളില്‍ ഓടി മറയുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികളും ബന്ധുക്കളും തെരച്ചില്‍ നടത്തിയെങ്കിലും അജ്ഞാതനെ കണ്ടെത്താനായില്ല. തുടര്‍ന്ന് പോലിസില്‍ പരാതി നല്‍കി. ഇരുപതുകാരിയായ ഭര്‍തൃമതിയുടെ പരാതിയില്‍ കേസെടുത്ത മുഴക്കുന്ന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait