കണ്ണൂരില്‍ വ്യാപക പരിശോധന പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു

പുതിയ ബസ്സ്റ്റാന്റിലെ അന്നപൂര്‍ണ്ണ, വൃന്ദാവന്‍, ആയിക്കരയിലെ ഹന്‍സ ഫൈസല്‍ എന്നീ ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്
Published on 03 August 2023 IST

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടത് വൃത്തിഹീനമായ റസ്‌റ്റോറന്റുകള്‍. ഇന്നു രാവിലെ താവക്കര, ആയിക്കര പ്രദേശത്തെ ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്.
11 ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ മൂന്നു ഹോട്ടലുകളില്‍ വൃത്തിഹീനമായ രീതിയിലുള്ള സാഹചര്യമായിരുന്നുവെന്നും അവിടെ നിന്നും പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തതായും സീനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. ബിന്ദു പറഞ്ഞു. പുതിയ ബസ്സ്റ്റാന്റിലെ അന്നപൂര്‍ണ്ണ, വൃന്ദാവന്‍, ആയിക്കരയിലെ ഹന്‍സ ഫൈസല്‍ എന്നീ ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്.
പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി.വി സീമ, എന്‍.ഷീന തുടങ്ങിയവരും പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait