പെരിങ്ങോം: തനിച്ചു താമസിക്കുന്ന വയോധികയുടെ വീട്ടില്‍ നിന്നും സ്വര്‍ണ്ണമാലയും കമ്മലും കവര്‍ന്നു. ഓലയമ്പാടി ഓലമുട്ടിലെ കുറുന്തിലോട്ട് വീട്ടില്‍ ജാനകി(74)യുടെ വീട്ടിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. ഒരു പവന്റെ മാലയും അര പവന്റെകമ്മലും മുറിയില്‍ ഊരിവെച്ച ശേഷം കുളിമുറിയില്കുളിക്കാന് കയറിയതായിരുന്നു. കുളി കഴിഞ്ഞെത്തിയപ്പോഴും ആഭരണങ്ങള്‍ മോഷണം പോയി. തെരച്ചില്‍ നടത്തി കാണാത്തതിനെ തുടര്‍ന്ന് പെരിങ്ങോം പോലീസില്‍ പരാതി നല്കി.കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.