തലശേരി:വീട്ടില്‍ നിന്നും അഞ്ച് ലക്ഷം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന വേലക്കാരിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പിടികൂടി. തമിഴ്നാട് സേലംകല്ലനത്താനം അത്തൂര് സ്വദേശിനി വിജയലക്ഷ്മിയെ (39)യാണ് തലശേരി എസ്.ഐ. സജേഷ്.സി.ജോസും സംഘവും പിടികൂടിയത്.കഴിഞ്ഞ ദിവസമാണ് എരഞ്ഞോളി ചിറക്കരയിലെ മറാ ഹൗസില്‍ രേഷ്മ സാജിദിന്റെ കിടപ്പുമുറിയില്‍ സൂക്ഷിച്ച ആറേകാല്‍ പവന്റെ മാലയും ഒന്നരപവന്റെ ഡയമണ്ടുതാലിയും കാണാതായത്.രാവിലെ വന്ന് വീട്ടുവേല ചെയ്ത ശേഷം തിരിച്ചു പോകുന്നവീട്ടുവേലക്കാരിയായ യുവതി മുറിയില്‍ എത്തിയതായി മനസിലാക്കിയ വീട്ടുടമ തലശേരി പോലീസില്‍ പരാതി നല്കി. കേസെടുത്ത പോലീസ് അന്വേഷണത്തില്‍ വേലക്കാരിയായ യുവതിയെ ചോദ്യം ചെയ്യുകയും ആഭരണങ്ങള്‍ യുവതി താമസിക്കുന്ന സ്ഥലത്ത് ഒളിപ്പിച്ചു വെച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.