ട്രെയിനില്‍ വിദ്യാര്‍ഥിനിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; കണ്ണൂര്‍സ്വദേശി അറസ്റ്റില്‍

ദുരനുഭവം സാമൂഹിക മാധ്യമത്തില്‍ പങ്ക് വച്ചു വിദ്യാര്‍ഥിനി
Published on 02 August 2023 IST

കണ്ണൂര്‍: ട്രെയിനില്‍ പെണ്‍കുട്ടിക്കു നേരെ നഗ്‌നതാപ്രദര്‍ശനം നടത്തിയ മധ്യവയസ്‌കനായ കണ്ണൂര്‍സ്വദേശി അറസ്റ്റില്‍. കോയമ്പത്തൂര്‍ - മംഗളൂരു ഇന്റര്‍സിറ്റിയിലായിരുന്നു സംഭവം. വിദ്യാര്‍ഥിനിയുടെ പരാതിയില്‍ കേസെടുത്ത കാസര്‍കോട് റെയില്‍വേ പൊലിസ് പ്രതിയായ കണ്ണൂര്‍ പടപ്പയങ്ങാട് സ്വദേശി ജോര്‍ജ് ജോസഫിനെ അറസ്റ്റ് ചെയ്തു. കണ്ണൂരും പയ്യന്നൂരിനുമിടയില്‍ ഇന്നലെ രാവിലെയോടെയാണ് സംഭവം. ട്രെയിന്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പിന്നിട്ട ശേഷമാണ് പ്രതി നഗ്‌നത പ്രദര്‍ശനം നടത്തിയത്. പിന്നീട് കാസര്‍കോട് എത്തിയപ്പോഴാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. കോഴിക്കോട് നിന്നാണ് ഇയാള്‍ ട്രെയിനില്‍ കയറിയത്. പിന്നീട് മുന്നില്‍ ഇരുന്ന വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം കാണിക്കുകയായിരുന്നു. ഇത് പെണ്‍കുട്ടി മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ദൃശ്യങ്ങള്‍ സഹിതമാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. ലൈംഗികാതിക്രമം നടത്തുന്നത് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.
ദുരനുഭവം സാമൂഹിക മാധ്യമത്തില്‍ വിദ്യാര്‍ഥിനി പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാര്‍ഥിനി പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇതോടെ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയി. കാസര്‍കോട് കോളജില്‍ പഠിക്കുകയാണ് പെണ്‍കുട്ടി. കോഴിക്കോടു നിന്നാണ് ജോര്‍ജ് ജോസഫ് ട്രെയിനില്‍ കയറിയത്. ഇയാളുടെ പ്രവൃത്തി പെണ്‍കുട്ടി ചോദ്യം ചെയ്തപ്പോള്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റു പോയെങ്കിലും ഇയാളെ സഹയാത്രികര്‍ ചേര്‍ന്ന് പിടികൂടി റെയില്‍വേ പോലിസില്‍ ഏല്‍പിച്ചു. കാസര്‍കോട് എത്തിയപ്പോള്‍ പെണ്‍കുട്ടി പോലിസില്‍ പരാതി നല്‍കി. എന്നാല്‍ കണ്ണൂരാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait