ചക്കരക്കല്‍: വീട്ടില്‍ പേയിങ്ങ് ഗസ്റ്റായി കഴിയുന്ന മെഡി. വിദ്യാര്‍ഥിനിയായ യുവതിയുടെ ശുചി മുറി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ കൗമാരക്കാരനെതിരെ പരാതിയില്‍ ചക്കരക്കല്‍ പോലിസ് കേസെടുത്തു. അഞ്ചരക്കണ്ടി എക്കാല്‍ മൊട്ടയില്‍ ഇക്കഴിഞ്ഞ ജൂണ്‍ 19 മുതല്‍ ജൂലായ് 31 വരെയുള്ള കാലയളവിലാണ് സംഭവം. മെഡിസിന് പഠിക്കുന്ന 24കാരിയായ കൊല്ലം സ്വദേശിനിയുടെ പരാതിയിലാണ് കേസെടുത്തത്. യുവതി താമസിച്ചു വന്ന വീട്ടിലെ 16 കാരനാണ് ശുചി മുറി ദൃശ്യങ്ങള്‍ ദിവസങ്ങളോളം മൊബെല്‍ ഫോണില്‍ പകര്‍ത്തിയത്. കഴിഞ്ഞ ദിവസം കുളിമുറിയില്‍ കയറിയ യുവതി സംശയം തോന്നി മാറാല നീക്കിയപ്പോഴാണ് ഒളിപ്പിച്ചു വച്ച മൊബെല്‍ ഫോണ്‍ ശ്രദ്ധയില്‍പ്പെട്ടത്. മൊബെല്‍ ഫോണ്‍ ക്യാമറ ഓണ്‍ ചെയ്ത നിലയിലായിരുന്നു. തുടര്‍ന്ന് വീട്ടുകാരെ വിവരമറിയിച്ച യുവതി ചക്കരക്കല്‍ സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ശ്രീജിത് കൊടേരിക്ക് ഇതു സംബന്ധിച്ച് പരാതി നല്കി.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.