പഴയങ്ങാടി: നിരവധി മോഷണ കേസുകളിലെ പ്രതി പഴയങ്ങാടി പോലിസിന്റെ പിടിയില്‍. വളപട്ടണം പോലിസില്‍ അടക്കം നിരവധി കേസുകളില്‍ പ്രതിയായ കാട്ടാംപള്ളി സ്വദേശിയായ പൂച്ച റഹിം (55) നെയാണ് പഴയങ്ങാടി എസ്.ഐ ഇ.ജയചന്ദ്രനും സംഘവും പിടികൂടിയത്. രാത്രികാല പെട്രോളിങ് നടത്തുന്ന സംഘത്തിനു മുന്നില്‍ ഇയാള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ പുതിയങ്ങാടി കടപ്പുറത്ത് കണ്ടെത്തുകയായിരുന്നു. ആളെ തിരിച്ചറിഞ്ഞ പെട്രോളിങ്ങ് സംഘം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സമീപമുള്ള സ്റ്റേഷനുകളിലേക്ക് വിവരം നല്കി ചോദ്യം ചെയ്തുവരികയാണ് പോലിസ്. പ്രതി പുതിയങ്ങാടിയില്‍ എത്തിയത് മോഷണത്തിനാണെന്നാണ് പോലിസ് നിഗമനം.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.