ബൂത്ത് ഏജന്റിനു നേരേ നായക്കുരുണ പൊടി വിതറി അക്രമം: സി.പി.എം പ്രവര്‍ത്തകനെതിരേ കേസ് 

Published on 08 April 2021 5:19 pm IST
×

ചന്തേര: യു.ഡി.എഫ് ബൂത്ത് ഏജന്റിന്റെ ദേഹത്ത് നായക്കുരുണ പൊടി വിതറി അപായപ്പെടുത്താന്‍ ശ്രമിച്ച  സി.പി.എം പ്രവര്‍ത്തകനെതിരേ കേസ്. സി.പി.എം പ്രവര്‍ത്തകന്‍ പിലിക്കോട് വയലിലെ രാജേഷി(38)നെതിരേയാണ് ചന്തേര പോലിസ് കേസെടുത്തത്. 

യു.ഡി.എഫ് ബൂത്ത് ഏജന്റ് പിലിക്കോട് വയലിലെ പി.കെ  വിനയകുമാറിന്റെ പരാതിയിലാണ് കേസെടുത്തത്. പിലിക്കോട് ഗവ. വെല്‍ഫെയര്‍ എല്‍.പി സ്‌കൂളിലെ 114ാം നമ്പര്‍ ബൂത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ ഏജന്റായിരുന്ന വിനയകുമാറിനെ സ്‌കൂള്‍ കോംപൗണ്ടില്‍ വെച്ച് നായക്കുരുണ പൊടി ദേഹത്ത് വിതറി രാജേഷ് അപായപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait