എസ്.ഡി.പി.ഐയുടെ സഹായം സി.പി.എം അക്രമകാരികള്‍ക്ക് കിട്ടുന്നു: കെ.സുരേന്ദ്രന്‍

Published on 08 April 2021 5:16 pm IST
×

കണ്ണൂര്‍: സി.പി.എം അക്രമകാരികള്‍ സംസ്ഥാനത്ത് അഴിഞ്ഞാടുകയാണെന്നും ഇത് തുടരുകയാണെങ്കില്‍ കൈയും കെട്ടി നോക്കിനില്‍ക്കാനാവില്ലെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്ത് സി.പി.എം-എസ്.ഡി.പി.ഐ പുതിയ കൂട്ടുകെട്ട് രൂപപെട്ടിരിക്കുകയാണ്. എസ്.ഡി.പി.ഐ തീവ്രവാദികള്‍ സി.പി.എം അക്രമകാരികള്‍ക്ക് സഹായകരമായ നിലപാടാണ് സ്വീകരിക്കുന്നത്. സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണ് അക്രമങ്ങള്‍ അരങ്ങേറുന്നത്. ക്രിമിനലുകള്‍ക്ക് ഒത്താശ ചെയ്യുന്ന സമീപനമാണ് പോലിസും സ്വീകരിക്കുന്നത്. അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ ശക്തമായ ചെറുത്തുനില്‍പ് വേണ്ടിവരും. മറ്റ് പാര്‍ടിക്കാര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. ഇത് കൈയും കെട്ടി നോക്കിനില്‍ക്കാന്‍ ബി.ജെ.പിക്കാവില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. പോസ്റ്റല്‍ വോട്ടില്‍ വ്യാപകമായ കൃത്രിമമാണ് നടക്കുന്നത്. പോസ്റ്റല്‍ വോട്ടുകള്‍ സമാഹരിക്കുന്നവ കൗണ്ടിങ് സെന്ററുകളില്‍ എത്തുന്നില്ല. പോസ്റ്റല്‍ വോട്ടിന്റെ സുതാര്യത ഉറപ്പ് വരുത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ അടിയന്ത്രിര നടപടി സ്വീകരിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. സി.പി.എം അക്രമം നിര്‍ത്താതെ സമാധാന യോഗം കൊണ്ട് പ്രയോജനമുണ്ടാവുകയില്ലെന്നും സുരേന്ദ്രന്‍ പറയുന്നു.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait